Webdunia - Bharat's app for daily news and videos

Install App

കേരള നടനത്തെ കുറിച്ച് രണ്ട് പുസ്തകങ്ങള്‍

നര്‍ത്തകി കുസുമം ഗോപാലകൃഷ്ണനാണ് രചയിതാവ്

Webdunia
WDWD
നൃത്താചാര്യന്‍ ഗുരുഗോപിനാഥിന്‍റെ ജന്‍‌മശതാബ്ദിയോട് അനുബന്ധിച്ച് കേരള നടനം എന്ന നൃത്തത്തെ കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലും പുസ്തകം പ്രസിദ്ധീകരിക്കുന്നു.

പ്രസിദ്ധ നര്‍ത്തകിയും ഗുരുജിയുടെ ശിഷ്യന്‍ ഗുരു ഗോപാലകൃഷ്ണന്‍റെ ഭാര്യയുമായ കുസുമം ഗോപാലകൃഷ്ണനാണ് ജന്‍‌മശതാബ്ദിക്ക് കാണിക്കയായി രണ്ട് പുസ്തകങ്ങള്‍ എഴുതി സമര്‍പ്പിക്കുന്നത്.

ഗുരുഗോപിനാഥ് കേരളനടനം എന്ന നൃത്തശൈലി ആവിഷ്കരിക്കുകയും തന്‍റെ നൃത്തശൈലിയുടെ സവിശേഷതകളെയും അവയ്ക്ക് ആധാരമായ ചുവടുകളേയും താളങ്ങളേയും മുദ്രകളേയും എല്ലാം കുറിച്ച് വിവിധ പുസ്തകങ്ങളില്‍ വിശദമായി പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കേരള നടനം എന്ന പേരില്‍ അദ്ദേഹം പുസ്തകം എഴുതിയിട്ടില്ല.

ഈ കുറവ് തീര്‍ക്കും മട്ടാണ് കുസുമം ഗോപാലകൃഷ്ണന്‍ രണ്ട് പുസ്തകങ്ങള്‍ കൈരളിക്കു മുമ്പിലും ലോകസമക്ഷവും സമര്‍പ്പിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ഏതാണ്ട് ഉള്ളടക്കം ഒന്നുതന്നെയാണെങ്കിലും ഇംഗ്ലീഷില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
WDWD


മൂന്ന് ഭാഗങ്ങളായാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം. ആദ്യഭാഗത്ത് ഗുരുഗോപിനാഥ്, ഭാര്യ തങ്കമണി, രാഗിണിദേവി തുടങ്ങി കേരള നടനം നൃത്തശൈലിയുടെ പ്രാണേതാക്കളെ കുറിച്ചും ഗുരുജിയുടെ സമകാലികരായി കഥകളിയെ സാമാന്യ ജനങ്ങള്‍ക്ക് മനസ്സിലാകും വിധം അവതരിപ്പിച്ച് കേരള നടനം ശൈലിക്ക് പ്രചാരവും സഹായവും ചെയ്ത ആനന്ദ ശിവറാം, കലാമണ്ഡലം മാധവന്‍, തൃപ്പൂണിത്തുറ മാധവ മേനോന്‍, കലാമണ്ഡലം ഗംഗാധരന്‍, ഗുരു കൃഷ്ണന്‍ കുട്ടി, കേളുനായര്‍, കാവുങ്ങല്‍ ചാത്തുണ്ണി പണിക്കര്‍ തുടങ്ങിയ ആചാര്യന്‍‌മാരെ കുറിച്ചുള്ള വിവരണമാണ്.


WDWD
രണ്ടാം ഭാഗത്തില്‍ കേരളനടനം പാഠ്യപദ്ധതിയെ കുറിച്ചുള്ള വിശദമായ വിവരണമാണ്. ഇതില്‍ താളങ്ങള്‍, ചുവടുകള്‍, മുദ്രകള്‍, അഭിനയം തുടങ്ങി ഒട്ടേറെ കാര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

മൂന്നാം ഭാഗത്ത് ഗുരുജിയുടെ ആദ്യത്തെ ശിഷ്യരായി കേരളനടനം അഭ്യസിച്ച പ്രമുഖരായ നര്‍ത്തകരെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. കോട്ടയം ചെല്ലപ്പന്‍, ഭവാനിദേവി, ഗുരു ചന്ദ്രശേഖര്‍, ഗുരു ഗോപാലകൃഷ്ണന്‍, ബാലകൃഷ്ണമേനോന്‍, ഗോവിന്ദ ഗോപാല്‍, കെ.പി.ഭാസ്കര്‍-ശാന്ത (സിംഗപൂര്‍), നാട്യരത്ന ശിവദാസ് വത്സല തുടങ്ങിയവരെ കുറിച്ചും അവരുടെ സംഭാവനകളെ കുറിച്ചുമാണ് ഈ ഭാഗത്ത് പറയുന്നത്.

കേരള നടനത്തിന്‍റെ തുടക്കക്കാരെയും പ്രയോക്താക്കളേയും പ്രചാരകരെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഈ പുസ്തകം ഇത്തരത്തിലുള്ള ആദ്യത്തെ പുസ്തകമാണ്. ഈ നാട്യാചാര്യന്‍‌മാര്‍ക്കുള്ള അംഗീകാരവും പ്രണാമവുമാണ് കുസുമം ഗോപാലകൃഷ്ണന്‍റെ രണ്ട് പുസ്തകങ്ങളും.

ജൂണ്‍ ആറിന് എറണാക്കുളത്തെ കച്ചേരിപ്പടിയിലെ ഗാന്ധി ഹാളില്‍ കലാദര്‍പ്പണം നടത്തുന്ന ചടങ്ങില്‍ രണ്ട് പുസ്തകങ്ങളും പ്രകാശനം ചെയ്യുകയാണ്.

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

പത്തു കോടിയുടെ സമ്മര്‍ ബമ്പര്‍ വിപണിയിലെത്തി; ടിക്കറ്റ് വില 250 രൂപ

ജാതി സെൻസസ് വൈകുന്നു, കേന്ദ്രത്തിനും സംസ്ഥാനം ഭരിക്കുന്നവർക്കും ഒരേ സമീപനമെന്ന് വിജയ്

കളമശ്ശേരി നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് ബയോ മൈനിങ്, ഫെബ്രുവരി 8ന് ഉദ്ഘാടനം

പോക്സോ കേസ് പ്രതി തുങ്ങി മരിച്ച നിലയിൽ

പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി കണ്ടെത്തിയതിന് പിന്നാലെ ബലൂണ്‍ സര്‍ജറി നടത്തി ജീവന്‍ രക്ഷിച്ചു; കണ്ടെത്തിയത് സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍

Show comments