Webdunia - Bharat's app for daily news and videos

Install App

ജ്യോത്സ്നയ്ക്ക് വരാനായില്ല, ഇന്നസെന്‍റിന്‍റെ ഷോ മുടങ്ങി

Webdunia
ചൊവ്വ, 17 ഏപ്രില്‍ 2012 (20:37 IST)
PRO
ഗായിക ജ്യോത്സ്നയ്ക്ക് വരാന്‍ കഴിയാത്തതിനാല്‍ ഇന്നസെന്‍റിന്‍റെ നേതൃത്വത്തില്‍ യു കെയില്‍ നടക്കേണ്ടിയിരുന്ന സ്റ്റേജ് ഷോകള്‍ മുടങ്ങി. പരിപാടിയുടെ സംഘാടകര്‍ ഇന്നസെന്‍റിനും ജ്യോത്സ്നയ്ക്കുമെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

യു കെയിലെ 11 സ്ഥലങ്ങളിലാണ് ഇന്നസെന്‍റിന്‍റെയും ജ്യോത്സ്നയുടെയും സ്റ്റേജ് ഷോ നടത്താന്‍ തീരുമാനിച്ചിരുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷമാണ് ഷോകള്‍ റദ്ദാക്കിയതെന്നും ഇതുമൂലം മാനക്കേടും അരക്കോടി രൂപയോളം നഷ്ടവുമുണ്ടായതായി സംഘാടകര്‍ പറയുന്നു.

ജ്യോത്സ്ന ഗര്‍ഭിണിയാണെന്നും ഡോക്ടര്‍മാര്‍ വിശ്രമം പറഞ്ഞിരിക്കുകയാണെന്നുമാണ് സംഘാടകര്‍ ബന്ധപ്പെട്ടപ്പോള്‍ മറുപടി കിട്ടിയത്. ജ്യോത്സ്നയില്ലാത്തതിനാല്‍ മറ്റ് ഗായകരും ഷോയില്‍ പങ്കെടുക്കാന്‍ തയ്യാറായില്ല. ഗായകസംഘം ഇല്ലാത്തതിനാല്‍ ഷോ വിജയിക്കില്ലെന്ന കാരണം പറഞ്ഞ് ഇന്നസെന്‍റും പിന്‍‌മാറുകയായിരുന്നുവത്രെ.

ധന്യാ മേരി വര്‍ഗീസ്, മജീഷ്യന്‍ സാമ്രാജ് തുടങ്ങിയവരും ഈ ഷോയില്‍ അംഗങ്ങളായിരുന്നു.

ഇന്നസെന്‍റിനും ജ്യോത്സ്നയ്ക്കുമെതിരെ യു കെയിലും കേരളത്തിലും കേസുകൊടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിട്ടുള്ളത്.

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

RCB Victory Parade: വിജയാഘോഷം ദുരന്തമായി; ആറ് വയസുകാരി അടക്കം 11 മരണം !

തിരുവനന്തപുരത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ഗുരുതര പിഴവ്, കണ്ണ് മാറി കുത്തിവച്ച ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

World Environment Day 2025: പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കാം, പ്രകൃതിയെ രക്ഷിക്കാം

Show comments