ഭാവരാഗതാള സമ്മേളന നിറവില്‍ സൂര്യ മേളയുടെ ഒരു രാവുകൂടി പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നായി.
പ്രശസ്‌ത നടിയും നര്‍ത്തകിയുമായ പത്മശ്രീ ശോഭനയുടെ വശ്യസുന്ദരമായ നടന വൈഭവം അനന്തപുരിക്ക് ഏറെ പരിചിതമാണെങ്കിലും പുതുമ നഷ്ടപ്പെടാതെയുള്ള നൃത്താവിഷ്‌കാരം സൂര്യയുടെ നൃത്ത സന്ധ്യക്ക് മിഴിവേകി.
മല്ലാരിയുടെ ചടുല നൃത്തച്ചുവടുകളില്‍ തുടങ്ങി ഹരികാംഭോജി രാഗത്തിലുള്ള "രാമനന്നു ബ്രോവര.." എന്ന ഭക്തിസാന്ദ്രമായ ത്യാഗരാജകൃതി ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചു.
അഷ്ടനായികമാരില്‍ കണ്‌ഠിത നായകിയുടെ വിരഹ ദു:ഖത്തില്‍ ഉണ്ടായ കോപം ആവിഷ്‌കരിച്ചതായിരുന്നു അടുത്ത ഇനം. തുടര്‍ന്ന് പുന്നകവരാളി രാഗത്തിലെ നാഗസ്‌തുതി, തില്ലാന എന്നിവയും അരങ്ങേറി.
PRO
PRO
ഗുരുവിന്‍റെ പ്രാഗത്‌ഭ്യത്തിന് ഒട്ടും മാറ്റ് കുറയ്‌ക്കാതെ തന്നെ ശിഷ്യരായ ശ്രീവിദ്യ രാമചന്ദ്രനും ചിത്രയും നിറഞ്ഞു നിന്നു.
വായ്‌പാട്ടില്‍ രേവതി കുമാറും മൃദംഗത്തില്‍ എന്‍ രാമകൃഷ്‌ണനും വയലിനില്‍ നീലൂര്‍ ജയകുമാറും പുല്ലാങ്കുഴലില്‍ നിഷാന്ത് ഷേണായിയും നൃത്ത വിരുന്നില്‍ പ്രാഗത്‌ഭ്യം തെളിയിച്ചു.
Uttarakhand UCC: ഭാര്യയ്ക്കും ഭർത്താവിനും ഒരേ കാരണങ്ങൾ കൊണ്ട് മാത്രം വിവാഹമോചനം, പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു വിവാഹം നടക്കില്ല: ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ്
എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തിയതിക്ക് മുന്‍പ് നല്‍കും; റേഷന്‍ വ്യാപാരികള്‍ തുടങ്ങിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു
കടുവ ചത്തതിന്റെ കാരണം പോസ്റ്റുമോര്‍ട്ടത്തിലേ വ്യക്തമാകു; കടുവ സാന്നിധ്യം സംശയിക്കുന്ന പ്രദേശങ്ങളില്‍ പരിശോധന തുടരുമെന്ന് വനംവകുപ്പ് മന്ത്രി
മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിലെ ബാലതാരം നികിത നയ്യാര്‍ അന്തരിച്ചു
കൊവിഡ് പോലൊരു മഹാമാരി നാലു വർഷത്തിനുള്ളിൽ ഇനിയുമുണ്ടാകാം, പ്രവചനവുമായി ബിൽ ഗേറ്റ്സ്