Webdunia - Bharat's app for daily news and videos

Install App

നവരസം തൂവുന്ന അഭിനയ ചാരുത

Webdunia
നവരസങ്ങള്‍ നിറയുകയാണ് ആ മുഖത്ത് . മിന്നി മറയുന്ന ഭാവങ്ങള്‍ കണ്ടിരിയ്കുമ്പോള്‍ നമ്മുടെ മനസിലും ഭാവങ്ങള്‍ ഉണരുകയാണ് . ഏതൊക്കെയോ നിമിഷങ്ങളിലേയ്ക് ഒരു മൂകനര്‍ത്തകനായി നാം ഓരോരുത്തരും നയിക്കപ്പെടുന്നു.

ഇത് പീസപ്പള്ളി രാജീവ് . 2003 ല്‍ മികച്ച പ്രഫഷണല്‍ നാടക നടനുള്ള അവാര്‍ഡ് നേടിയ കലാകാരന്‍ . അറിയപ്പെടുന്ന ഒരു കഥകളി കലാകാരന്‍ കൂടിയാണ് രാജീവ് .

മൂകനര്‍ത്തകന്‍ എന്ന നാടകത്തിലെ കഥകളി വേഷമാണ് രാജീവിനെ മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനാക്കിയത് . പുരാണത്തിലെ പഞ്ചപാണ്ഡവന്മാരിലൊരാളായ ഭീമന്‍റെ വേഷം കെട്ടിയാടുകയായിരുന്നില്ല ജീവിയ്കുകയായിരുന്നു രാജീവ് എന്നതിന് കാഴ്ച്ചക്കാര്‍ സാക്ഷ്യം .

നാലു വര്‍ഷത്തോളം ഗുരുവായൂരിലെ വിശ്വഭാരതി നാടകസമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്കുന്ന രാജീവിന്‍റെ അഭിനയമികവ് അറിഞ്ഞു ലഭിച്ച വേഷം തന്നെയാണ് മൂകനര്‍ത്തകനിലേത് .

അഭിനയത്തിന് പിന്‍ബലമെങ്കിലും കഥകളി രാജീവിന് ഒരു ദൗത്യം പോലെയാണ് . കലാമണ്ഡലം ഗോപിയിടെ ആരാധകനായിരുന്ന രാജീവിനെ ഗോപിതന്നെയാണ് കഥകളി അഭ്യാസനത്തിനായി അപ്പേട്ടന്‍ എന്നു വിളിയ്കുന്ന രാമന്‍ നമ്പൂതിരിയുടെ അടൂക്കലേയ്ക് അയയ്കുന്നത് . നമ്പൂതിരിയുടെ കീഴില്‍ ചിട്ടയായ പരിശീലനത്തിലൂടെ ഒരു കഥകളി പ്രതിഭ ഉണരുകയായിരുന്നു.


കഥകളി അരങ്ങില്‍ നിന്നും നാടക അരങ്ങിലേയ്ക് ആ പ്രതിഭ വളര്‍ന്നു . ഒട്ടേറെ അമേച്ച്വര്‍ നാടകങ്ങള്‍. പിന്നിട് പ്രഫഷണല്‍ നാടകങ്ങള്‍ . മോഹിനിയാട്ടം എന്ന നാടകമാണ് രാജീവിന് ശരിയ്കും ഒരു ബ്രേയ്ക്കു നല്കിയത് . പിന്നിടങ്ങോട്ട് അവസരങ്ങള്‍ തേടി രാജീവിന് അലയേണ്ടിവന്നിട്ടില്ല .

ഗുരുസാഗരം , കുരൂരമ്മ , സുഭാഷിതം , മായ, താങ്ങ്ബര്‍ഗും നരിപ്പറ്റ രാജുവും ചേര്‍ന്ന് സംവിധാനം ചെയ്ത ദി ടെമ്പെസ്റ്റ് തുടങ്ങി ആ പ്രതിഭ ഏറ്റുവാങ്ങിയ നാടകങ്ങള്‍ നിരവധി . ദി ടെമ്പെസ്റ്റ് കണ്ട പ്രശസ്ത അഭിനേതാവ് ഭരത്ഗോപി രാജീവിന്‍റെ അഭിനയത്തെ ഏറെ പുകഴ്ത്തി . ജീവിതത്തിലെ മറക്കാനാവാത്ത അസുലഭ മുഹൂര്‍ത്തമായി രാജീവ് ആ നിമിഷം ഇന്നും മനസില്‍ സൂക്ഷിയ്കുന്നു .

ത്യശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്നും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചിറങ്ങിയ രാജീവ് കഥകളിയും അഭിനയവും ഏറെ വ്യത്യസ്തമാണെന്ന് പറയുന്നു. കഥകളിയില്‍ വ്യവസ്ഥാപിതമായ ചട്ടക്കൂടിനുള്ളില്‍ നിന്നാണ് അവതരണം . എന്നാല്‍ നാടകത്തില്‍ അങ്ങനെയല്ല കഥാപാത്രങ്ങളുടെ വ്യത്യസ്ത സ്വഭാവങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുസരിച്ച് അഭിനയിയ്ക്കണം . അല്ലെങ്കില്‍ കാഴ്ച്ചക്കാര്‍ കൂവും .

അഭിനയത്തിന്‍റെ പുതിയ കവാടങ്ങല്‍ തേടുമ്പോഴും കഥകളിയെ രാജീവ് മറക്കുന്നില്ല .എല്ലാ വര്‍ഷവും കോളേജുകളിലും സ്കൂളുകളിലും കുട്ടികളില്‍ കഥകളിയിലുള്ള താല്‍പര്യം വളര്‍ത്താന്‍ ക്ളാസുകളും അവതരണവും രാജീവ് നടത്താറുണ്ട് . കഥകളി പഠനത്തിന്‍ കേന്ദ്ര സംസ്കാരിക വകുപ്പിന്‍റെ സ്കോളര്‍ഷിപ്പ് രാജീവിന് ലഭിയ്കുന്നുണ്ട് .

പുതുമയുള്ള ഒട്ടേറെ വേഷങ്ങളാണ് സംസ്ഥാന അവാര്‍ഡ് ലഭിച്ചതോടെ രാജീവിനെത്തേടി എത്തിക്കൊണ്ടിരിയ്കുന്നത് .

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംഭൽ സന്ദർശനത്തിനെത്തിയ രാഹുലിനെയും പ്രിയങ്കയേയും ഗാസിപൂരിൽ തടഞ്ഞ് യു പി പോലീസ്

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും

സുവര്‍ണ ക്ഷേത്രത്തില്‍ സുഖ്ബീര്‍ സിങ് ബാദലിനു നേരെ വെടിയുതിര്‍ത്തു (വീഡിയോ)

സുഹൃത്തിനു ബിസിനസ് ആവശ്യത്തിനു നല്‍കിയ സ്വര്‍ണം തിരിച്ചുകിട്ടിയില്ല; ഡിഗ്രി വിദ്യാര്‍ഥിനി ജീവനൊടുക്കി

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചു; ഒരു മരണം

Show comments