Webdunia - Bharat's app for daily news and videos

Install App

പൈങ്കുളം രാമചാക്യാര്‍. - കൂടിയാട്ടത്തിന്‍റെ സൗഭഗം

Webdunia
WD
കൂത്തിന്‍റെയും കൂടിയാട്ടത്തിന്‍റെയും ആചാര്യനും ഐതിഹാസികനായ കലാകാരനുമായിരുന്നു പൈങ്കുളം രാമചാക്യാര്‍.

ജൂലൈ 31ന് പൈങ്കുളം രാമചാക്യാരുടെ ചരമദിനമാണ്. 2008 ജലൈ 31ന് അദ്ദേഹം മരിച്ചിട്ട് 38 കൊല്ലം തികഞ്ഞു. അദ്ദേഹത്തിന്‍റെ ജന്മശതാബ്ദി 2005 ജൂണ്‍ 20ന് സമാപിച്ചു.

കൂത്തിലും കൂടിയാട്ടത്തിലുമുള്ള വാചികാഭിനയത്തിന്‍റെ കുലപതിയായിരുന്ന രാമചാക്യാര്‍ ഈ രണ്ട് കലാരൂപങ്ങളെയും പുനരുദ്ധരിക്കാന്‍ നിസ്തുലമായ സേവനമാണ് അദ്ദേഹം നടത്തിയത്.

കലാകാരന്‍, പണ്ഡിതന്‍, ആചാര്യന്‍ എന്നീ നിലകളില്‍ പൈങ്കുളത്തിനൊപ്പം നില്‍ക്കാന്‍ യോഗ്യരായവര്‍ കുറവ്. അതുകൊണ്ടാണ് കലാമണ്ഡലത്തില്‍ കൂടിയാട്ടം തുടങ്ങിയപ്പോള്‍ അദ്ദേഹത്തെ തന്നെ അവിടെ അധ്യാപകനായി നിയമിച്ചതും (1965-75).

തൃശൂര്‍ ജില്ലയില്‍ ചെറുതുരുത്തിക്കടുത്ത് പൈങ്കുളം ഗ്രാമത്തില്‍ 1905 ജൂണ്‍ 20നാണ് രാമചാക്യാര്‍ ജനിച്ചത്. 17 കൊല്ലം വിവിധ ഗുരുക്കന്മാരുടെ കീഴില്‍ കൂത്തും കൂടിയാട്ടവും സംസ്കൃതവും അഭ്യസിച്ചു.


1917 ല്‍ 12-ാം വയസ്സിലായിരുന്നു അരങ്ങേറ്റം. 1925 മുതല്‍ സ്വന്തമായി പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങി.

ആയിരത്തിലേറെ അരങ്ങുകളില്‍ ചാക്യാര്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിച്ചിട്ടുണ്ട്. നൂറോളം കൂടിയാട്ടങ്ങള്‍ സംവിധാനം ചെയ്യുകയും അവതരിപ്പിക്കുകയും സാമാന്യ ജനത്തിന് മനസ്സിലാവും വിധം ചുരുക്കി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റാര്‍ക്കും സാധ്യമല്ലാതിരുന്ന നേട്ടമാണിത്.

ശാകുന്തളം രണ്ടാമങ്കം, , മായാസീതാങ്കം , ആശ്ചര്യ ചൂഡാമണിയിലെ ജടായു വധാങ്കം എന്നിവ അദ്ദേഹം വിജയകരമായി സംവിധാനം ചെയ്ത് അവതരിപ്പിച്ചു.

1955 ല്‍ കോഴിക്കോട്ടെ ആകാശവാണി നിലയത്തിന്‍റെ പരിപാടിയില്‍ പൈങ്കുളം സ്റ്റേജില്‍ കൂടിയാട്ടം അവതരിപ്പിച്ചതിന് പിന്നാലെയാണ് പലേടത്തും ക്ഷേത്രത്തിന് പുറത്തുള്ള അരങ്ങുകളില്‍ കൂടിയാട്ടം അവതരിപ്പിച്ചു തുടങ്ങിയത്.

തിരുവനന്തപുരം മാര്‍ഗി അദ്ദേഹത്തിന് നാട്യ സാര്‍വഭൗമന്‍ പുരസ്കാരം നല്‍കി. നിലമ്പൂര്‍ കൊട്ടാരത്തില്‍ നിന്ന് വീരശൃംഖലയും കേരള സംഗീത നാടക അക്കാദമിയില്‍ നിന്ന് അവാര്‍ഡും, ബോംബെ എക്സ്പെരിമെന്‍റല്‍ തിയേറ്ററില്‍ നിന്ന് മെഡലും ലഭിച്ചിട്ടുണ്ട്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്തു കോടിയുടെ സമ്മര്‍ ബമ്പര്‍ വിപണിയിലെത്തി; ടിക്കറ്റ് വില 250 രൂപ

ജാതി സെൻസസ് വൈകുന്നു, കേന്ദ്രത്തിനും സംസ്ഥാനം ഭരിക്കുന്നവർക്കും ഒരേ സമീപനമെന്ന് വിജയ്

കളമശ്ശേരി നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് ബയോ മൈനിങ്, ഫെബ്രുവരി 8ന് ഉദ്ഘാടനം

പോക്സോ കേസ് പ്രതി തുങ്ങി മരിച്ച നിലയിൽ

പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി കണ്ടെത്തിയതിന് പിന്നാലെ ബലൂണ്‍ സര്‍ജറി നടത്തി ജീവന്‍ രക്ഷിച്ചു; കണ്ടെത്തിയത് സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍

Show comments