Webdunia - Bharat's app for daily news and videos

Install App

‘മകരധ്വജന്‍’ അരങ്ങില്‍, വിസ്മയനാടകം പറയുന്നത് ഹനുമാന്‍റെ പുത്രന്‍റെ കഥ!

Webdunia
ശനി, 2 ജനുവരി 2016 (16:26 IST)
'മകരധ്വജന്‍' നാടകം വീണ്ടും അരങ്ങിലെത്തുന്നു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ രണ്ടിനു വൈകിട്ട് 6.30നാണ് അവതരണം. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍നിന്ന് ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഛായാമുഖിയുടെ സംവിധായകന്‍ പ്രശാന്ത് നാരായണനാണ് 'മകരധ്വജന്‍' ഒരുക്കിയിരിക്കുന്നത്.
 
സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന അഗ്ര തിയേറ്റര്‍ ഗ്രൂപ്പിന്റെ ആദ്യ നാടകമായാണ് 'മകരധ്വജന്‍' അരങ്ങിലെത്തുന്നത്. ശാലിനി സോമനാഥ്, സുനിത എസ്. പ്രസാദ്, സ്മിത ജെ പി, ദീപ സോമസുന്ദരം എന്നിവരാണ് അഗ്ര തിയേറ്റര്‍ ഗ്രൂപ്പിന്റെ സാരഥികള്‍. 
 
നിത്യ ബ്രഹ്മചാരിയായ ഹനുമാന് താന്‍ അറിയാതെ ജനിച്ച മകന്‍ മകരധ്വജന്റെ കഥയാണു നാടകത്തിന്റെ ഇതിവൃത്തം. മരുത്വാമലയേന്തി പറക്കവെ ഹനുമാന്റെ വിയര്‍പ്പുതുള്ളി മകരി എന്ന മത്സ്യകന്യക വിഴുങ്ങിയെന്നും, മകരിയില്‍ മകരധ്വജന്‍ പിറന്നെന്നും പുരാണം. 
 
രാമായണം ഒറ്റവരിയില്‍ പറഞ്ഞു പോകുന്ന മകരധ്വജന്റെ സ്വത്വം സമകാലീന മനുഷ്യ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷിക്കുകയാണു പ്രശാന്ത് നാരായണന്‍ ഈ നാടകത്തിലൂടെ. ഹനുമാനും മകരധ്വജനും കണ്ടുമുട്ടുന്ന നിമിഷങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭ്രമജനകമായ രംഗങ്ങളും പ്രേക്ഷകനെ ഭ്രമാത്മകതയുടെ ലോകത്തിലേക്കു നയിക്കുന്നു.
 
നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ സീനിയര്‍ ആര്‍ട്ടിസ്റ്റുകളായ അജിത് സിംഗ് പലാവത്, ഇഷിപ്ത ചക്രവര്‍ത്തി സിംഗ്, മണ്ടന്‍ കുഞ്ചു ഫെയിം അനൂപ് എസ്‌കെഎം, ശ്രീകുമാര്‍ രാമകൃഷ്‍ണന്‍, കളം ദിനേശ്, വിനയകുമാര്‍, അഭിജിത്ത്, ഭൃഗു മോഹന്‍, സുഭാഷ് തുടങ്ങിയവരാണ് അരങ്ങില്‍. കലാമണ്ഡലം അഭി, ജെ പി, അനീഷ് കൊല്ലം, മോഹിത പ്രകൃതി, കലാനിലയം നന്ദകുമാര്‍, മാര്‍ഗി രത്നാകരന്‍, ശ്രീലക്ഷ്മി, രതീഷ് രവീന്ദ്രന്‍ എന്നിവര്‍ 'മകരധ്വജ'ന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി വീണ്ടും വരും; മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്ന് സുരേഷ് ഗോപി

പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ തല മറച്ചിരിക്കണം, ഹിജാബ് നിയമം ലംഘിച്ചാൽ സ്ത്രീകളെ ചികിത്സിക്കാൻ ക്ലിനിക്കുകൾ ആരംഭിച്ച് ഇറാൻ

Manipur violence: മണിപ്പൂർ കത്തുന്നു, കലാപകാരികൾ 13 എംഎൽഎമാരുടെ വീടുകൾ തകർത്തു

ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ച് സ്വര്‍ണവില; പവന് കൂടിയത് 480 രൂപ

ബൈഡൻ പടിയിറങ്ങുന്നത് ഒരു മഹായുദ്ധത്തിന് കളമൊരുക്കികൊണ്ട്, റഷ്യക്കെതിരെ യു എസ് ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകി!

Show comments