Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദീപാവലി ദിവസത്തെ കുറിച്ച്

ദീപാവലി ദിവസത്തെ കുറിച്ച്
WDWD
ദീപാവലി എത്തിക്കഴിഞ്ഞു. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. സൂര്യന്‍ തുലാരാശിയില്‍ കടക്കുന്ന വേളയില്‍ കൃഷ്ണ പക്ഷത്തിലെ പ്രദോഷത്തില്‍ ആണ് ദീപാവലി ആഘോഷിക്കുന്നത്.

കാശി പഞ്ചാംഗ പ്രകാരം ദീപാവലി ആഘോഷിക്കുന്നത് കാര്‍ത്തിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അമാവാസിയിലാണ്. ലക്ഷ്മീ പൂജയും ഈ ദിനത്തിലാണ്.

രണ്ട് ദിവസം അമാവാസി ഉണ്ടെങ്കില്‍ ദീപാവലി രണ്ടാമത്തെ ദിവസമായിരിക്കും ആഘോഷിക്കുക. മറ്റ് ചില പഞ്ചാംഗങ്ങള്‍ അനുസരിച്ച് കൃഷ്ണ പക്ഷ അമാവാസി ദിവസമാണ് ദീപാവലി കൊണ്ടാടുന്നത്. സൂര്യന്‍ തുലാരാ‍ശിയിലെത്തുമ്പോള്‍ വിളക്കുകള്‍ തെളിക്കുന്നത് ശ്രേഷ്ഠമാണെന്ന് പുരാണങ്ങളില്‍ പറയുന്നു.

ഈ വേളയില്‍ നിറദീപങ്ങള്‍ തെളിക്കുന്നത് അന്തരീക്ഷം ശുദ്ധമാക്കുകയും ആയുരാരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യും. കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകുന്ന മാസത്തില്‍ പീഡകള്‍ ഒഴിയുന്നതിന് ദീപം തെളിക്കുന്നത് ഗുണം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

ദീപാവലിക്ക് മണ്‍ചെരാതുകള്‍ കത്തിക്കുന്നതാണ് ഐശ്വര്യം. തമസിനെ മാറ്റി പ്രകാശം പ്രദാനം ചെയ്യുന്ന ദീപാവലി
ഭാരതമെമ്പാടും ആഘോഷിക്കുന്നു.

Share this Story:

Follow Webdunia malayalam