Select Your Language

Notifications

webdunia
webdunia
webdunia
webdunia

വര്‍ണ്ണശോഭയായ് ദീപാ‍വലി

വര്‍ണ്ണശോഭയായ് ദീപാ‍വലി
WDWD
നയനമനോഹരമായ ദൃശ്യങ്ങള്‍ നമ്മുക്ക് സമ്മാനിച്ചു കൊണ്ട് കടന്നു പോവുന്ന ഉത്സവമാണ് ദീപാവലി. ദീപങ്ങളുടെ വര്‍ണശോഭ ഒരുക്കി ദീപാവലിയെ വരവേല്‍ക്കുന്നവരാണ് ഭാരത്തത്തിലെ ജനങ്ങള്‍. വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്തരായ ജനവിഭാഗങ്ങള്‍ വ്യത്യസ്ത ഐതിഹ്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് ദീപാവലി ആഘോഷിക്കുന്നത്.

ഐതിഹ്യങ്ങള്‍ പലതായിക്കോട്ടെ, ദീപാവലി വര്‍ണങ്ങളുടെ ഉത്സവമാണ്, അത് കൂട്ടയ്മയുടെ ഉത്സവമാണ്. ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളിലും തമിഴ്നാട്ടിലും ആഘോഷിക്കുന്ന അതെ ആവേശത്തില്‍ തന്നെ കേരളത്തിലും ഇന്ന് ദീപാവലി ആഘോഷിക്കുന്നുണ്ട്.

ദീപാവലി ദിനം മനുഷ്യന്‍ എല്ലാം മറന്ന് ആഘോഷിക്കുകയാണ്. ദു:ഖങ്ങളും നിരാശകളും എല്ലാം അവന്‍ കുറച്ചു സമയത്തേക്കെങ്കിലും മറക്കുന്നു, അവനപ്പോള്‍ അറിയുന്നത് ദീപങ്ങളുടെ സൌന്ദര്യത്തേയും, കൂട്ടായ്മയുടെ സംതൃപ്തിയേയുമാണ്. കുടുംബാംഗങ്ങള്‍ക്ക് പുത്തന്‍ ഉടുപ്പുകളും സമ്മാനങ്ങളും നല്‍കി ബന്ധങ്ങളുടെ ഊഷ്മളത അവന്‍ തിരിച്ചറിയുന്നു.

ദീപാവലി ഇപ്പോള്‍ ഒരു കച്ചവട ആഘോഷം കൂടിയായി മാറിയിട്ടുണ്ട്. ഇന്ത്യയിലെങ്ങും വിപണികളില്‍ വന്‍ തിരക്കാണ് ദിപാവലി കാലങ്ങളില്‍ അനുഭവപ്പെടുന്നത്. ആഘോഷ വേളയില്‍ കൈമാറാനുള്ള സമ്മാനങ്ങളുടെ ഒരു വന്‍ വിപണിയാണ് ഇന്ത്യയിലെങ്ങും ജനങ്ങള്‍ക്ക് മുമ്പില്‍ തുറക്കുന്നത്. ചെറിയ വിലകളില്‍ തുടങ്ങി ആയിരവും പതിനായിരവും വിലകളുള്ള സമ്മാനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

ദീപാവലി ഏറ്റവും ആവേശം നല്‍കുന്നത് പടക്ക വിപണിക്കാണ്. വര്‍ണ മഴ തീര്‍ക്കുന്ന പടക്കങ്ങള്‍ക്ക് വിപണിയില്‍ നിരവധി ആവശ്യക്കാരാണുള്ളത്. കേരളത്തിലും ദീപാവലിയോടനുബന്ധിച്ച് പടക്കങ്ങള്‍ക്ക് വന്‍ വില്പനയാണ് ഉണ്ടാകുന്നത്. ആയിരങ്ങള്‍ വിലയുള്ള പൂത്തിരികള്‍ വരെ വിപണിയില്‍ ലഭ്യമാണ്.

കേരളത്തില്‍ ശബ്ദ ഗാംഭീര്യം ഏറിയ പടക്ക വസ്തുക്കളെക്കാള്‍ വര്‍ണ വൈവിധ്യം നിറഞ്ഞവയ്ക്കാണ് പ്രാധാന്യം. എന്നാല്‍ ശബ്ദത്തിന്‍റെ മാന്ത്രികതയെ ഇഷ്ടപ്പെടുന്ന യുവത്വത്തിനായി അത്തരത്തിലുള്ള വെടിക്കോപ്പുകളും വിപണിയിലെത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam