Webdunia - Bharat's app for daily news and videos

Install App

ഭര്‍ത്താവുമായി ബന്ധപ്പെടുമ്പോള്‍ മുന്‍‌കാമുകനെ ഓര്‍മ്മവരുന്നു!

Webdunia
ശനി, 16 മാര്‍ച്ച് 2019 (17:33 IST)
ചോദ്യം: ഞാന്‍ 24 വയസുള്ള വിവാഹിതയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു എന്‍റെ വിവാഹം. ഇതുവരെയായി പത്തില്‍ താഴെ തവണ മാത്രമാണ് ഞാനും എന്‍റെ ഭര്‍ത്താവും തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഭര്‍ത്താവ് താല്‍പ്പര്യത്തോടെ വരുമ്പോള്‍ ഞാന്‍ നിസഹകരിക്കുന്നതാണ് പതിവ്. അതിന് ഒരു കാരണമുണ്ട്. ഭര്‍ത്താവ് എന്നെ കെട്ടിപ്പിടിക്കുമ്പോഴും ചുംബിക്കുമ്പോഴും ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോഴുമെല്ലാം എനിക്ക് എന്‍റെ മുന്‍ കാമുകന്‍റെ ഓര്‍മ്മവരുന്നു. മനസില്‍ എന്തൊക്കെ വികാരങ്ങളാണ് അപ്പോള്‍ തോന്നുന്നതെന്ന് എനിക്ക് പറയാന്‍ കഴിയില്ല. വല്ലാത്ത കുറ്റബോധമാണ് എനിക്ക് അപ്പോഴുണ്ടാകുന്നത്. ഇപ്പോള്‍ എന്‍റെ വിവാഹജീവിതം തന്നെ ആകെ തകരുന്ന സാഹചര്യമാണുള്ളത്. ഞാന്‍ എന്തുചെയ്യണം?
 
ഉത്തരം: നിങ്ങള്‍ ഒരു സൈക്യാട്രിസ്റ്റിന്‍റെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. മുന്‍ കാമുകനോടുള്ള സ്നേഹമോ ദേഷ്യമോ, എന്താണെന്ന് എനിക്ക് കൃത്യമായി കത്തില്‍ നിന്ന് മനസിലാകുന്നില്ല, നിങ്ങളുടെ ഭര്‍ത്താവ് അടുത്ത് വരുമ്പോള്‍ ഫീല്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് വലിയ കുഴപ്പമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ ഭര്‍ത്താവിനെ സ്നേഹിക്കാന്‍ കഴിയില്ല. ഒരാളെ മറ്റൊരാളായി തോന്നുന്നതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഒരു മനഃശാസ്ത്രജ്ഞനേ കഴിയൂ. 
 
കഴിഞ്ഞുപോയതെല്ലാം കഴിഞ്ഞുപോയി എന്ന് മനസിലാക്കുക. നിങ്ങള്‍ ഇന്ന് എന്തുചെയ്യുന്നോ അതുമാത്രമാണ് യാഥാര്‍ത്ഥ്യം. നിങ്ങള്‍ വിവാഹിതയാണ്. സ്നേഹസമ്പന്നനായ ഭര്‍ത്താവ് നിങ്ങള്‍ക്കുണ്ട്. അതാണ് സത്യവും യാഥാര്‍ത്ഥ്യവും. അതില്‍ ഉറച്ചുവിശ്വസിക്കുക. നല്ലതുവരട്ടെ.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചീരകള്‍ പലതരം; ആരോഗ്യഗുണത്തില്‍ മുന്‍പന്‍ ചുവന്ന ചീര

ലോകത്ത് ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍സുള്ള പത്തുരാജ്യങ്ങള്‍ ഇവയാണ്

ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഈമീനുകള്‍ കഴിക്കണമെന്ന് പഠനം

രാവിലെ വെറുംവയറ്റില്‍ കുടിക്കേണ്ടത് ചൂടുവെള്ളം !

അമിത ക്ഷീണവും ശ്വാസംമുട്ടലുമാണോ, വിറ്റാമിന്‍ ബി12ന്റെ കുറവായിരിക്കാം

അടുത്ത ലേഖനം
Show comments