സ്വയംഭോഗം ചെയ്താല്‍ പുറം‌വേദന വരുമോ? ബീജം തീര്‍ന്നുപോകുമോ?

Webdunia
വെള്ളി, 8 മാര്‍ച്ച് 2019 (16:17 IST)
ചോദ്യം: വളരെ ആശങ്കയോടെയാണ് ഞാന്‍ ചോദ്യം ചോദിക്കുന്നത്. എനിക്ക് 28 വയസായി. 15 വയസുമുതല്‍ സ്ഥിരമായി സ്വയം‌ഭോഗം ചെയ്യുന്നയാളാണ്. അടുത്തകാലത്തായി എനിക്ക് കടുത്ത പുറം‌വേദന അനുഭവപ്പെടുന്നു. പല ഡോക്‍ടര്‍മാരെയും കാണിച്ചിട്ടും ഫലമൊന്നുമില്ല. കൂട്ടുകാര്‍ പറയുന്നു ഞാന്‍ പതിവായി സ്വയം‌ഭോഗം ചെയ്യുന്നതുകൊണ്ടാണ് പുറം‌വേദന വന്നതെന്ന്. മാത്രമല്ല, സ്വയം‌ഭോഗം അമിതമായി ചെയ്താല്‍ ബീജം തീര്‍ന്നുപോകുമെന്നും അവര്‍ പറയുന്നു. എനിക്കൊരു കാമുകിയുണ്ട്. അധികം വൈകാതെ അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. അവളുമായുള്ള ലൈംഗികജീവിതം എനിക്ക് സുഗമമായി നടത്താന്‍ കഴിയുമോ?
 
ഉത്തരം: നിങ്ങള്‍ കാമുകിയെ ഉടന്‍ തന്നെ വിവാഹം ചെയ്യുക. എന്നിട്ട് ഒരു മനോഹരമായ ദാമ്പത്യജീവിതം നയിക്കുക. മേല്‍‌പ്പറഞ്ഞ ആശങ്കകള്‍ക്കൊന്നും ഒരു അടിസ്ഥാനവുമില്ല. സ്വയം‌ഭോഗവും നിങ്ങളുടെ പുറം‌വേദനയും തമ്മില്‍ ഒരു ബന്ധവുമില്ല. ഒരു നല്ല ഡോക്‍ടറെ കണ്ടാല്‍ പു‌റം‌വേദനയ്ക്കുള്ള ശാശ്വത പരിഹാരം അദ്ദേഹം നിര്‍ദ്ദേശിക്കും. സ്വയം‌ഭോഗം ഒരു ആരോഗ്യപ്രശ്നവും നിങ്ങള്‍ക്കുണ്ടാക്കില്ല. ബീജം തീര്‍ന്നുപോകുമോയെന്നൊക്കെയുള്ള സംശയം നല്ല തമാശയാണ്. അങ്ങനെയൊന്നും സംഭവിക്കുകയില്ല. പിന്നെ ഏത് കാര്യവും അമിതമായാല്‍ ദോഷമാണെന്ന് അറിയാമല്ലോ. ക്രിയാത്‌മകമായ ചിന്തകളിലേക്ക് മനസിനെ നയിക്കുക. ഒറ്റയ്ക്കായിരിക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക. നല്ല ദിനങ്ങള്‍ ആശംസിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്!

Diabetes Test: പ്രായമായവര്‍ മാത്രമാണോ പ്രമേഹ പരിശോധന നടത്തേണ്ടത് ?

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

അടുത്ത ലേഖനം