Webdunia - Bharat's app for daily news and videos

Install App

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവുമെന്ന വാര്‍ത്ത തെറ്റ്: ബി ഉണ്ണികൃഷ്ണന്‍

Webdunia
ബുധന്‍, 26 ഫെബ്രുവരി 2014 (10:22 IST)
PRO
ലോക്സഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയെങ്കിലും മുന്നണികള്‍ അവരുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇതുമൂലം ഏറ്റവും ധര്‍മ്മസങ്കടത്തിലാവുന്നത് സിനിമാതാരങ്ങളാണ്. പല മണ്ഡലങ്ങളിലും ഇവരില്‍ പലരും സ്ഥാനാര്‍ഥികളായെത്തുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

മമ്മൂട്ടി ഇത്തരം പ്രചരണങ്ങള്‍ ഇത് മുന്‍പേ നിഷേധിച്ചു കഴിഞ്ഞു. സുരേഷ് ഗോപി, മുകേഷ്, റിമ കല്ലിംഗല്‍ എന്നിവരുടെ പേരുകളും പല മണ്ഡലങ്ങളിലും ഉയര്‍ന്നു വന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ പ്രശസ്ത സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും തനിക്ക് സ്ഥാ‍നാര്‍ഥിയാവാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് ഫേസ്‌ബുക്ക് പേജില്‍ വിശദീകരണം നല്‍കേണ്ടി വന്നിരിക്കുന്നു.

‘കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്‌. പല മാധ്യമസുഹൃത്തുക്കളും എന്നെ വിളിച്ച്‌ വാര്‍ത്തയില്‍ സത്യമുണ്ടോയെന്ന് ചോദിക്കുകയും ചെയ്തു.

അതുകൊണ്ടാണ്‌ ഈ വിശദീകരണം. വരുന്ന ലോകസഭാ തെരെഞ്ഞെടുപ്പില്‍ ഞാന്‍ സ്ഥാനാര്‍ഥിയാക്കും എന്ന വാര്‍ത്തക്ക്‌ യാതൊരു അടിസ്ഥാനവുമില്ല.

എന്റെ ഏറ്റവും വന്യമായ സ്വപ്നങ്ങളില്‍ പോലും പാര്‍ലമെന്ററി മോഹങ്ങളില്ല. കൂടുതല്‍ ആളുകള്‍ക്ക്‌ ഇഷ്ടമാവുന്ന ചിത്രങ്ങൾ സംവിധാനം ചെയ്യുക, ഒപ്പം, ചലച്ചിത്ര രംഗത്തെ എന്റെ സഹപ്രവര്‍ത്തകരുടെ തൊഴിലവകാശങ്ങള്‍ക്കും, ക്ഷേമത്തിനുമായി നിരന്തരം പ്രവര്‍ത്തിക്കുക;

ഈ രണ്ട്‌ കാര്യങ്ങള്‍ മാതേമാണ്‌ എന്റെ മനസ്സിലുള്ളത്‌. എല്ലവര്‍ക്കും ശുഭദിനം ആശംസിക്കുന്നു'. ഗ്രാന്റ്മാസ്റ്ററിന്റെ വിജയത്തിനു ശേഷം മോഹന്‍ലാലും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന മിസ്റ്റര്‍ ഫ്രോഡിന്റെ അണിയറയിലാണ് ഇപ്പോള്‍ ഈ സംവിധായകന്‍. ഇതിന്റെ ടീസര്‍ അടുത്തെയിടെ പുറത്തിറങ്ങിയത് ചര്‍ച്ചയായിരുന്നു.


ചിത്രത്തിനും വിവരങ്ങള്‍ക്കും കടപ്പാട്- Unnikrishnan Bhaskaran Pillai ഫേസ്ബുക്ക് പേജ്

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അദാനിയെ ഇന്നുതന്നെ അറസ്റ്റ് ചെയ്യണം, സംരക്ഷണം നല്‍കുന്നത് പ്രധാനമന്ത്രി: രാഹുല്‍ ഗാന്ധി

Bomb Cyclone in US: യുഎസില്‍ ഭീതി പരത്തി 'ബോംബ്' ചുഴലിക്കാറ്റ്

വിവാഹമോചന കേസിന്റെ സമയത്തും ഭര്‍തൃവീട്ടില്‍ സൗകര്യങ്ങള്‍ക്ക് ഭാര്യയ്ക്ക് അര്‍ഹതയുണ്ട്, മലയാളി ദമ്പതികളുടെ കേസില്‍ സുപ്രീം കോടതി

ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷമുണ്ടോ രാഹുലിന് കിട്ടുന്നു, 5000ലധികം വോട്ടുകൾക്ക് എൻഡിഎ വിജയിക്കുമെന്ന് സി കൃഷ്ണകുമാർ

വിവാദ പ്രസംഗത്തില്‍ തുടരന്വേഷണം; മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാന്‍

Show comments