Webdunia - Bharat's app for daily news and videos

Install App

മന്ത്രിസഭാ വികസനം ഇന്ന്

Webdunia
ചൊവ്വ, 26 മെയ് 2009 (13:18 IST)
കേന്ദ്രമന്ത്രിസഭ ഇന്ന് വികസിപ്പിക്കും. എത്രപേരാണ് മന്ത്രിസഭയില്‍ ചേരുകയെന്ന് ഔദ്യോഗികമായി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മന്ത്രിസഭാ വികസനം സംബന്ധിച്ച ഔദ്യോഗിക വിശദീകരണവും ഇതുവരെ പുറത്ത് വന്നിട്ടില്ല.

പഞ്ചാബില്‍ കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ സത്യപ്രതിജ്ഞ മാറ്റിവെക്കുമെന്നും സൂചനയുണ്ട്. ഇതിന്‍റെ വിശദ ചര്‍ച്ചകള്‍ക്കായി യുപിഎ യോഗം ഇന്ന് ചേരുന്നുണ്ട്. മന്ത്രിസഭയില്‍ ചേരുമെന്ന് ഡി‌എംകെ വ്യക്തമാക്കിയതോടെ ഇത് സംബന്ധിച്ച പ്രതിസന്ധി ഒഴിഞ്ഞിട്ടുണ്ട്. തൃണമുല്‍ കോണ്‍ഗ്രസ് എന്‍സി‌പി മുസ്ലീം ലീഗ് തുടങ്ങി യുപി‌എ ഘടകകക്ഷികളിലെ കൂടുതല്‍ അംഗങ്ങളായിരിക്കും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.

ചെന്നൈയില്‍ ഇന്നലെ വൈകിട്ടാണ് മന്ത്രിസഭയില്‍ ചേരുമെന്ന് കരുണാനിധി വ്യക്തമാക്കിയത്. എന്നാല്‍ ആരൊക്കെയായിരിക്കും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മന്ത്രിസഭയില്‍ ഉണ്ടാകുക എന്നദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

കേരളത്തില്‍ നിന്നും ഇ അഹമ്മദാണ് മന്ത്രിസഭയില്‍ പങ്കാളിയാകുമെന്ന് ഉറപ്പുള്ള അംഗം. കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സാ‍ധ്യതയുണ്ടെന്നാണ് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

യുവത്വം നിലനിര്‍ത്താം, ഇനി പ്രായം തോന്നിപ്പിക്കില്ല, കഴിക്കേണ്ട ഭക്ഷണങ്ങള്‍

മഴക്കാലത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് കുറയും; വിറ്റാമിന്‍ ഡി കുറവ് പരിഹരിക്കാന്‍ ഈ പാനിയങ്ങള്‍ കുടിക്കാം

ചെറിയ ആരോഗ്യപ്രശ്‌നം വരുമ്പോള്‍ തന്നെ പാരസെറ്റമോളിനെ ആശ്രയിക്കുന്നോ, അരുതെന്ന് പുതിയ പഠനം പറയുന്നു

40നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ബ്രെസ്റ്റ് കാന്‍സര്‍ ടെസ്റ്റ് ഇടയ്ക്ക് ചെയ്യുന്നത് നല്ലതായിരിക്കും

നഖം കണ്ടാല്‍ കാന്‍സര്‍ സാധ്യത നേരത്തേ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനം

Show comments