Webdunia - Bharat's app for daily news and videos

Install App

മാത്യു ടിയെ ക്ഷണിച്ചു: വീരേന്ദ്രകുമാര്‍

Webdunia
ചൊവ്വ, 26 മെയ് 2009 (17:28 IST)
ലോക്സഭാ തെരഞ്ഞെടുപ്പ്‌ ഫലം അവലോകനം ചെയ്ത ശേഷം പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന്‌ ജനതാദള്‍ (എസ്‌) സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ അറിയിച്ചു. ജനതാദളിന്‍റെ സംസ്ഥാന സമിതി യോഗം കോഴിക്കോട് ആരംഭിക്കുന്നതിനു മുമ്പായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനതാദള്‍ സംസ്ഥാന സമിതി യോഗത്തിലേക്ക്‌ എല്ലാ എം എല്‍ എമാരെയും, ഭാരവാഹികളെയും ക്ഷണിച്ചിട്ടുണ്‌ട്‌. എന്നാല്‍, ചിലര്‍ യോഗത്തില്‍ നിന്ന് വിട്ട്‌ നില്‍ക്കുന്നത് ചര്‍ച്ച ചെയ്യുമെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. എം എല്‍ എമാരായ മാത്യു ടി തോമസും, ജോസ് തെറ്റയിലും യോഗത്തിന് എത്തിയിരുന്നില്ല.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പര്‍ട്ടി തലത്തില്‍ ചില അഭിപ്രായങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. അത് ഇന്നു ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് അടുത്തതായി ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുകയും, അംഗീകരിക്കുകയും ചെയ്യുമെന്നും വീരേന്ദ്രകുമാര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് അവലോകനം, രാഷ്‌ട്രീയ നിലപാട് കൈക്കൊള്ളല്‍, യു ഡി എഫ് പ്രവേശനം എന്നിവയാണ് യോഗത്തിന്‍റെ പ്രധാന അജന്‍ഡ. പാര്‍ട്ടിയുടെ ദേശീയ നേതൃത്വം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ഘടകവും ഇതിന് അനുകൂലമായ നിലപാടായിരിക്കും സ്വീകരിക്കുക എന്നാണ് സൂചന.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!

കുളി കഴിഞ്ഞ് ആദ്യം തുടയ്‌ക്കേണ്ടത് പുറം? ഇല്ലെങ്കിൽ പുറംവേദന വരും?!

സോപ്പ് കൊണ്ട് മുഖം കഴുകുന്നത് നിര്‍ത്തുക !

Show comments