Webdunia - Bharat's app for daily news and videos

Install App

ടിപി വധത്തില്‍ ഷംസീറിനും പങ്ക്?

Webdunia
ശനി, 5 ഏപ്രില്‍ 2014 (13:56 IST)
PRO
PRO
വടകരയിലെ ഇടതുപക്ഷജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി എഎന്‍ ഷംസീറിനും ടിപി വധത്തില്‍ പങ്കുണ്ടെന്ന് ആര്‍എംപി നേതാക്കള്‍. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ കൊലയാളി സംഘാംഗം കിര്‍മാണി മനോജുമായി ഷംസീറിന് അടുത്ത ബന്ധമുണ്ടെന്ന് കെകെ രമ ആരോപിച്ചു. 2012 ഏപ്രില്‍ 9,​10 തീയതികളിലും ടിപി കൊല്ലപ്പെട്ട മേയ് നാലിന്റെ തലേദിവസവുമാണ് ഷംസീറിനെ കിര്‍മാണി മനോജ് വിളിച്ചത്. കിര്‍മാണി മനോജ് പലതവണ ഷംസീറിനെ ഫോണില്‍ വിളിച്ചതിന്റെ രേഖകളും ആര്‍എംപി പുറത്തുവിട്ടു.

ഷംസീറിന്റെ ഫോണ്‍രേഖകള്‍ വ്യക്തമാക്കുന്ന ടിപിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതാണ്. ഷംസീറിനെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്യണമെന്നും രമ ആവശ്യപ്പെട്ടു.

ഇക്കാര്യം നേരത്തെ ഉന്നയിക്കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഷംസീറിന്റെ പേരിലല്ല ഈ ഫോണ്‍ എന്നതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ചിട്ടില്ലായിരിക്കാം എന്നാണ് കരുതുന്നതെന്ന് രമ പറഞ്ഞു. ഒരു സ്ത്രീയുടെ പേരിലാണ് ഷംസീര്‍ ഉപയോഗിക്കുന്ന സിംകാര്‍ഡ് എടുത്തിട്ടുള്ളത്. ഷംസീറിന്റെ ബന്ധുവാണ് ഈ സ്ത്രീയെന്നും രമ വ്യക്തമാക്കി.

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

Show comments