Webdunia - Bharat's app for daily news and videos

Install App

ഇറ്റലി ഫ്രാന്‍സിനെ മടക്കി

Webdunia
PROPRO
നിര്‍ണ്ണായക മത്സരത്തില്‍ രണ്ടാം തവണയും ഫ്രഞ്ച് നിര കളി മറന്നപ്പോള്‍ ഇറ്റാലിയന്‍ ടീമിനു ക്വാര്‍ട്ടറിലേക്ക് ഒരു ടിക്കറ്റ്. യൂറോ2008 സി ഗ്രൂപ്പിലെ അവസാന ലീഗ് മത്സരത്തില്‍ ഫ്രാന്‍സിനെ 2-0 നാണ് ഇറ്റലി വീഴ്ത്തി. ആന്ദ്രെ പിര്‍ലോ പെനാല്‍റ്റിയിലും ഡാനിയേല്‍ ഡി റോസിയുടെ ഫ്രീകിക്കിലും കണ്ടെത്തിയ ഗോളായിരുന്നു തുണ.

നിര്‍ഭാഗ്യം ഒന്നായി വിഴുങ്ങിയ ഫ്രാന്‍സ് കളി അരമണിക്കൂര്‍ പിന്നിടുന്നതിനു മുമ്പ് തന്നെ പത്ത് പേരായി ചുരുങ്ങി. ഇരുപത്തിനാലാം മിനിറ്റില്‍ അബിദാല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ ശേഷം പത്ത് പേരായി ഫ്രാന്‍സ് ചുരുങ്ങി. തുടക്കത്തില്‍ തന്നെ ഫ്രാന്‍സിനു തിരിച്ചടിയേറ്റു. ഒമ്പതാം മിനിറ്റില്‍ പ്ലേ മേക്കര്‍ റിബറിക്ക് പരിക്ക്.

തൊട്ടു പിന്നാലെ ലൂക്കാ ടോണിയെ കാല്‍ വച്ചതിനു അബിദാലിനു ചുവപ്പ് കാര്‍ഡും ഇറ്റലിക്ക് പെനാല്‍റ്റിയും ലഭിച്ചു. പെനാല്‍റ്റി എടുത്ത ആന്ദ്രേ പിര്‍ലോയ്‌ക്ക് പിഴച്ചില്ല. അബിദാല്‍ പുറത്തായതോടെ ഫ്രാന്‍സിനു പ്രതിരോധം ശക്തമാക്കേണ്ടി വന്നു. അതോടെ മദ്ധ്യനിരയാണ് അനാഥമായത്. മുന്നേറ്റത്തിനു പന്ത് ലഭിക്കാതെ കുഴഞ്ഞു.

ഒന്നാം പകുതി ഇറ്റലിയുടെ ലീഡുമായി കുതിച്ച ശേഷം രണ്ടാം പകുതിയിലും ഇറ്റലി ലീഡ് കണ്ടെത്തി. ദാനിയേല്‍ ഡിറോസിയായിരുന്നു സ്കോറര്‍. അറുപത്തിരണ്ടാം മിനിറ്റില്‍ ഡിറോസിയുടെ ഫ്രീകിക്ക് ഫ്രഞ്ച് സൂപ്പര്‍ താരവും നായകനുമായ തിയറി ഹെന്‍‌റിയുടെ കാലില്‍ തട്ടി വലയിലെത്തിയപ്പോള്‍ ഫ്രാന്‍സിന്‍റെ വഴി പുറത്തേക്കായി.

അടിമുടി മാറ്റങ്ങളുമായിട്ടാണ് രണ്ട് ടീമുകലും ഇറങ്ങിയത്. ഫ്രാന്‍സ് പ്രതിരോധത്തില്‍ ഫ്രാങ്കോയിസ് ക്ലര്‍ക്ക്, വില്യം ഗല്ലാസ് എന്നിവരെ ഇറക്കിയപ്പോള്‍ തുറാമിനെയും സന്യോളീനെയും ബഞ്ചിലിരുത്തി. മുന്നില്‍ മലൂദയ്ക്ക് പകരം ബന്‍സേമ വന്നു. ഇറ്റലി അന്‍േറാണിയോ കസാനോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. ഡാനിയലെ ഡി റോസിയെയും ഗെന്നാരോ ഗെട്ടൂസോയെയും സിമിയോണ്‍ പെറോട്ടയെയും തിരിച്ചുവിളിച്ചു.

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

വീടിനുള്ളിൽ തുണി ഉണക്കുന്നത് ആരോഗ്യത്തിന് ഹാനികരം

കൺകുരു വരാനുള്ള കാരണങ്ങൾ എന്തെല്ലാം?

ശരീരത്തില്‍ നല്ല ചൂടുണ്ടെങ്കിലും പനിയുടെ ലക്ഷണങ്ങള്‍ ഇല്ല; ഇക്കാര്യങ്ങള്‍ അറിയണം

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍

തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

Show comments