Webdunia - Bharat's app for daily news and videos

Install App

ജര്‍മ്മനിയെ ക്രൊയേഷ്യ മറിച്ചു

Webdunia
വെള്ളി, 13 ജൂണ്‍ 2008 (11:27 IST)
PROPRO
ആക്രമണ ഫുട്ബോളില്‍ കരുതി വച്ചിരുന്ന വജ്രായുധം ഒരിക്കല്‍ കൂടി പുറത്തെടുത്ത ക്രൊയേഷ്യ ജര്‍മ്മന്‍ ടീമിനെയും വധിച്ച് ക്വാര്‍ട്ടര്‍ ഉറപ്പാക്കി. യൂറോപ്യന്‍ കപ്പ് ഗ്രൂപ്പ് ബി യിലെ രണ്ടാമത്തെ മത്സരത്തില്‍ 2-1 നായിരുന്നു ക്രൊയേഷ്യ ജര്‍മ്മനിയെ മറികടന്നത്. പത്തുവര്‍ഷത്തിനുശേഷം ക്രൊയേഷ്യ വീണ്ടും ചരിത്രം ആവര്‍ത്തിച്ചു.

ഡാരിയോ സര്‍ന (24), ഇവിക ഒലിച്ച് (62) എന്നിവരിലൂടെയായിരുന്നു ക്രൊയേഷ്യ യൂറോപ്യന്‍ ഫുട്ബോള്‍ ചക്രവര്‍ത്തികളെ പരാജയപ്പെടുത്തിയത്‍. ലൂക്കാസ് പൊഡോള്‍സ്‌കി (79) ജര്‍മനിയുടെ ഗോള്‍ നേടി. ജര്‍മ്മന്‍ പെരുമയെ തെല്ലും ഭയപെടാതിരുന്ന ക്രൊയേഷ്യ തുടക്കം മുതല്‍ എതിരാളികള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുകയായിരുന്നു.

ഇരുപത്തിനാലാം മിനിറ്റില്‍ നിക്കോ ക്രാനിക്കര്‍ ഡാനിയേല്‍ പ്രാനിച്ചിനു പന്ത് നല്‍കി. ബോക്‌സിനുള്ളിലേക്ക് കുതിച്ച ഡാരിയോ സര്‍നയിലേക്കായിരുന്നു പ്രാനിച്ചിന്‍റെ പാസ്. ജര്‍മന്‍ പ്രതിരോധക്കാരന്‍ മാവ്‌സല്‍ യാന്‍സനൊപ്പം നിന്ന് സര്‍ന തൊടുത്ത ഷോട്ട് വളരെ സുന്ദരമായി തന്നെ ഗോളി യെന്‍സ് ലീമനെ നിസ്സഹായനാക്കി.

പ്രത്യാക്രമണം സംഘടിപ്പിച്ചു തിരിച്ചടിക്കുന്നതിനു പകരം പ്രതിരോധത്തില്‍ കടിച്ചുതൂങ്ങിയുള്ള ജര്‍മ്മന്‍ കിതപ്പ് വീണ്ടും ക്രൊയേഷ്യയ്‌ക്ക് ആവേശം നല്‍കി. അറുപത്തി രണ്ടാം മിനിറ്റില്‍ വീണ്ടും ലക്‍‌ഷ്യം കണ്ടു. ഇത്തവണ ഇലിക ഒലിച്ച് ആയിരുന്നു ലക്‍ഷ്യം കണ്ടത്. ഇവാന്‍ റാറ്റിക്കിച്ച് തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയെത്തിയത് ഒലിച്ചിന്‍റേ കാലുകളില്‍. ജര്‍മ്മന്‍ പ്രതിരോധത്തിനും ഗോലി ലേമാനും പിഴവ് വന്നെങ്കിലും പന്തടിച്ച ഒലിച്ചിനു പിഴച്ചില്ല.

എന്നാല്‍ മരണപ്പിടച്ചിലിലും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ജര്‍മ്മനിയുടെ അത്തരം ശ്രമങ്ങളൊന്നും ക്രൊയേഷ്യന്‍ പ്രതിരോധം കാര്യ്മായി വഴങ്ങിയില്ല. എന്നാല്‍ എഴുപത്തൊമ്പതാം മിനിറ്റില്‍ ഫിലിപ് ലാമിന്‍റെ ബെല്ലാക്കിന്‍റെ ഹെഡ്ഡര്‍ താല്‍ക്കാലികമായി രക്ഷപ്പെടുത്താനെ ക്രൊയേഷ്യന്‍ പ്രതിരോധത്തിനു കഴിഞ്ഞുള്ളൂ. ബോക്‌സിനുള്ളില്‍നിന്ന് തൊടുത്ത വെടിയുണ്ടയിലൂടെ ജര്‍മനിയുടെ ഏക ഗോള്‍ പൊഡോള്‍സ്‌കി കുറിച്ചു. ഒപ്പം ടൂര്‍ണമെന്‍റിലെ തന്‍റെ മൂന്നാം ഗോളും.

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ദിവസവും 5 മിനിറ്റ് വ്യായാമം, ഡിമെൻഷ്യ സാധ്യത 41 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനം

വീടിനുള്ളിൽ തുണി ഉണക്കുന്നത് ആരോഗ്യത്തിന് ഹാനികരം

കൺകുരു വരാനുള്ള കാരണങ്ങൾ എന്തെല്ലാം?

ശരീരത്തില്‍ നല്ല ചൂടുണ്ടെങ്കിലും പനിയുടെ ലക്ഷണങ്ങള്‍ ഇല്ല; ഇക്കാര്യങ്ങള്‍ അറിയണം

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍

Show comments