Webdunia - Bharat's app for daily news and videos

Install App

പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഉറപ്പാക്കി

Webdunia
വ്യാഴം, 12 ജൂണ്‍ 2008 (10:50 IST)
PROPRO
പെരുമയ്‌ക്കൊത്ത മികവിലൂടെ കുതിക്കുന്ന പോര്‍ച്ചുഗല്‍ യൂറോകപ്പ് 2008 ക്വാര്‍ട്ടര്‍ ഉറപ്പാക്കി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും വിജയം കണ്ടെത്തിയതാണ് പറങ്കിപ്പടയെ എട്ടില്‍ കടക്കുന്ന ആദ്യ ടീമാക്കിയത്. ചെക്ക് റിപ്പബ്ലിക്കിനെതിരെ 3-1 നായിരുന്നു എ ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്.

പ്രതീക്ഷിച്ച പ്രകടനം സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ പുറത്തെടുത്തപ്പോള്‍ പോര്‍ച്ചുഗലിനു വിജയം സാധ്യമായി. കളിയില്‍ ഗോളടിക്കുകയും അടിപ്പിക്കുകയും ചെയ്താണ് റോണാള്‍ഡോ ടീമിനെ നയിച്ചത്. റൊണാള്‍ഡോയ്‌ക്കൊപ്പം ഡെക്കോ, ക്വാറെസ്മോ എന്നിവരും പോര്‍ച്ചുഗലിനായി ഗോള്‍ കുറിച്ചു.

യൂറോപ്പിലെ ബ്രസീലായ പോര്‍ച്ചുഗല്‍ എട്ടാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. ബാഴ്സിലോണയുടെ മദ്ധ്യനിരക്കാരന്‍ ഡെക്കോയായിരുന്നു ആദ്യ ഗോള്‍ സ്കോര്‍ ചെയ്തത്. ക്രിസ്ത്യാനോയുടെ ഗോള്‍ ശ്രമം തടഞ്ഞ പീറ്റര്‍ ചെക്ക് പന്ത് തട്ടിയിട്ടത് ഡെക്കോയുടെ മുന്നിലേക്ക് തുറന്ന വലയിലേക്ക് നിറയൊഴിക്കേണ്ട ചുമതലയേ ഡെക്കോയ്‌ക്ക് വന്നുള്ളൂ.

എന്നാല്‍ പതിനേഴാം മിനിറ്റില്‍ ചെക്ക് തിരിച്ചടിച്ചു. സിയോങ്കോയായിരുന്നു സ്കോറര്‍. യാറോസ്ലാവ് പ്ലാസിലെടുത്ത കോര്‍ണറില്‍ വെടിയുണ്ട കണക്കൊരു ഹെഡ്ഢറില്‍നിന്നായിരുന്നു സിയോങ്കോയുടെ ഗോള്‍. രണ്ടാം പകുതിയില്‍ ചെക്ക് ബോക്‍സില്‍ കളി കൂടുതല്‍ സജീവമായതോടെ പോര്‍ച്ചുഗലിന്‍റെ രണ്ടാം ഗോളും വന്നു. ചെക്ക് പ്രതിരോധത്തിന് ഇടയിലൂടെ ക്രിസ്റ്റിയാനോയ്ക്ക് പാകത്തിന് ഒരു പാസ് ഡെക്കോ നല്‍കി. പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക് ക്രിസ്റ്റിയാനോയുടെ ഗ്രൗണ്ടര്‍. പോര്‍ച്ചുഗലിനു രണ്ടാം ഗോള്‍. ടൂര്‍ണമെന്‍റില്‍ ക്രിസ്ത്യാനോയുടെ ആദ്യ ഗോള്‍.

കളി 2-1 ന്‍ അവസാനിക്കാന്‍ ഇരിക്കെ ഒരിക്കല്‍ കൂടു പോര്‍ച്ചുഗല്‍ മുന്നിലെത്തി. ഇഞ്ചുറി സമയത്ത് റിക്കാര്‍ഡോ കരിസ്മയായിരുന്നു പോര്‍ച്ചുഗലിനായി അവസാന ഗോള്‍ കുറിച്ചത്. പെപ്പെയെടുത്ത ഫ്രീകിക്കില്‍ ചെക്ക് റിപ്പബ്ലിക്കിന്‍റെ ഓഫ്‌സൈഡ് കെണി ഭേദിച്ച് മുന്നേറിയ ക്രിസ്റ്റ്യാനോ പന്ത് ഗോളി മാത്രം മുന്നില്‍ നില്‍ക്കേ കരിസ്മയ്‌ക്ക് മറിച്ചു. കരിസ്‌മയ്‌ക്ക് പന്ത് വലയിലേക്ക് തട്ടിയിടേണ്ട ചുമതലയേ ഉണ്ടായിരുന്നുള്ളൂ. ഇതൊടെ ഗ്രൂപ്പ് എയില്‍ കളീച്ച രണ്ട മത്സരങ്ങളും ജയിച്ച് പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ദിവസവും 5 മിനിറ്റ് വ്യായാമം, ഡിമെൻഷ്യ സാധ്യത 41 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനം

വീടിനുള്ളിൽ തുണി ഉണക്കുന്നത് ആരോഗ്യത്തിന് ഹാനികരം

കൺകുരു വരാനുള്ള കാരണങ്ങൾ എന്തെല്ലാം?

ശരീരത്തില്‍ നല്ല ചൂടുണ്ടെങ്കിലും പനിയുടെ ലക്ഷണങ്ങള്‍ ഇല്ല; ഇക്കാര്യങ്ങള്‍ അറിയണം

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍

Show comments