Webdunia - Bharat's app for daily news and videos

Install App

പ്രതീക്ഷയ്‌ക്കപ്പുറത്തെ കുഞ്ഞന്‍‌മാര്‍

Webdunia
PROPRO
ജര്‍മ്മനി, പോര്‍ച്ചുഗല്‍, ഇറ്റലി, ഫ്രാന്‍സ് എന്നിവര്‍ തന്നെ യൂറോ2008 ലെ ഫേവറിറ്റുകള്‍. എന്നാല്‍ പലപ്പോഴും വമ്പന്‍ ടീമുകളെ നിര്‍ണ്ണായക മത്സരത്തില്‍ വിഷമിപ്പിക്കാന്‍ പോന്ന ഏതാനും കുഞ്ഞന്‍‌മാരും യൂറോയിലുണ്ട് അവരില്‍ ചിലരാണ് സ്വിറ്റ്‌സര്‍ലന്‍ഡ്, പോളണ്ട്, ഓസ്ട്രിയ. സ്വിസിനും ഓസ്ട്രിയയ്‌ക്കും ആതിഥേയരുടെ ആനുകൂല്യം ലഭിക്കും.

പരിചിതമാര്‍ന്ന മണ്ണില്‍ സ്വന്തം കാണികള്‍ യൂറോ 2008 ല്‍ സഹ ആതിഥേയരായ സ്വിറ്റ്സര്‍ലന്‍ഡിന്‍റെ സ്വപ്‌നങ്ങള്‍ അതിരുകടക്കുകയാണ്. കഴിഞ്ഞ തവണ ഗ്രീസ് നടത്തിയത് പോലെ തന്നെയുള്ള വന്‍ അട്ടിമറികളില്‍ ഒന്നാണ് സ്വിസ് പ്രതീക്ഷിക്കുന്നത്. നായകന്‍ അലക്‍സാണ്ടര്‍ ഫ്രെയിയും പരിശീലകന്‍ ജേക്കബ് കന്നും ക്വാര്‍ട്ടറാണ് സ്വപ്നം കാണുന്നത്.

നായകന്‍ ഫ്രെയി തന്നെയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്‍റെ മികച്ച താരം. 2004/05 സീസണില്‍ ഫ്രഞ്ച് ലീഗിലെ ടോപ് സ്കോററായിരുന്ന ഫ്രെയിയിലാണ് പരിശീലകന്‍റെ പ്രതീക്ഷയും. 33 ഗോളുകള്‍ അടിച്ചു കൂട്ടിയ ഫ്രെയി അതിനു ശേഷമുള്ള രണ്ട് സീസണില്‍ പരുക്കുകളുമായി മല്ലിടുകയായിരുന്നു. ഫ്രെയിയുടേ തോളേറിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്‍രെ വരവ്.

യൂറോയില്‍ മികച്ച പ്രകടനമൊന്നും നടത്താനായിട്ടില്ലാത്ത സ്വിറ്റ്സര്‍ലന്‍ഡ് ഇത്തവണ അത്ഭുതത്തിനു കാതോര്‍ക്കുകയാണ്. ചെക്ക് റിപ്പബ്ലിക്കിനും പോര്‍ച്ചുഗലിനും തുര്‍ക്കിക്കും ഒപ്പം ഗ്രൂപ്പ് എയിലാണ് മത്സരങ്ങള്‍. ആതിഥേയരാണെന്നതും ഫ്രെയിയുടെ ഗോളടി മികവുമാണ് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങള്‍. അതേ സമയം പ്രതിരോധത്തില്‍ ഊന്നിയുള്ള കളി കുഴപ്പമാകാറുണ്ട്. താരങ്ങളുടെ പരുക്കും സ്വിസ് പ്രതീക്ഷകള്‍ക്ക് മേല്‍ വിലങ്ങ് തടിയാണ്.
PROPRO


24 കാരനായ ആന്ദ്രിയാസ് ഇവാന്‍ഷിറ്റ്‌സിന്‍റെ തലയിലെ ഭാരം അല്പം കടുത്തതാണ്. സ്വന്തം മണ്ണില്‍ ഒരു പറ്റം ജനതയുടെ പ്രതീക്ഷകളാണ് യൂറോയില്‍ ഈ ഓസ്ട്രിയ നായകന്‍ ചുമക്കുന്നത്. ഗ്രീസിലെ പനാതിയാക്കോസ് താരത്തിന്‍റെ ചുമലില്‍ നായക സ്ഥാനം വയ്‌ക്കാന്‍ പരിശീലകന്‍ ജോസെഫ് ഹിക്കെര്‍ബെര്‍ഗറെ പ്രേരിപ്പിക്കുന്ന ഘടകം പയ്യന്‍റെ കളിയിലുള്ള വിശ്വാസം തന്നെയാണ്. ഓസ്ട്രിയന്‍ ബെക്കാമെന്ന് അറിയപ്പെടുന്ന താരത്തിനു കൂട്ടായി കുറെയധികം യുവതാരങ്ങളുണ്ട്.

അവരില്‍ പ്രമുഖന്‍ ഇമ്മാനുവേല്‍ പൊഗാറ്റെറ്റ്‌സ് തന്നെയാണ്. യൂറോപ്പിലെ മേജര്‍ ലീഗുകളില്‍ കളിക്കുന്ന ഒരുകൂട്ടം കളിക്കാരാണ് ശക്തി. ആഴ്‌സണല്‍ ഗോളി അലെക്‍സ് മാനിംഗര്‍, സ്പാര്‍ട്ടാ മോസ്ക്കോയുടെ പ്രതിരോധക്കാരന്‍ മാര്‍ട്ടിന്‍ സ്ട്രാന്‍സില്‍, 20 വയസ്സുകാരനായ സെബാസ്റ്റ്യന്‍ പ്രോഡില്‍ തുടങ്ങിയവരെല്ലാം പ്രതീക്ഷ നല്‍കുന്നു.

അതേസമയം ശക്തമായ പ്രതിരോധമുണ്ടെങ്കിലും മുന്നേറ്റത്തില്‍ ഗോള്‍ കണ്ടെത്താനൊരു കളിക്കാരനെ ഓസ്ട്രിയയ്‌ക്ക് കാട്ടാനില്ല. സൌഹൃദ മത്സരത്തില്‍ നെതര്‍ലന്‍ഡിനെ 4-3 നു പരാജയപ്പെടുത്തിയപ്പോള്‍ ഇരട്ട ഗോള്‍ നേടിയ പ്രോഡിലിന്‍റെ ഗോളടിയാണ് പ്രതീക്ഷ. എസ് സി ബ്രാഗയുടെ റൊളാണ്ട് ലിന്‍സോ ഓസ്ട്രിയാ വീയെന്നയുടെ സനെല്‍ കുത്സിക്കോ മുന്‍ നിരയില്‍ വരും. ഗ്രൂപ്പ് ബിയില്‍ ക്രൊയേഷ്യയ്‌ക്കും പോളണ്ടിനും ജര്‍മ്മനിക്കും ഒപ്പമാണ് കളി.

1982,84 ലോകകപ്പില്‍ പോളണ്ടിനൊപ്പം കളിച്ച ലോസിമിയേസിന്‍റെ പുത്രന്‍ എബി മോളാറെക്കില്‍ പോളണ്ട് ജനത ചെറുതല്ലാത്ത സ്വപ്‌നങ്ങളാണ് നെയ്യുന്നത്. യോഗ്യതാ മത്സരങ്ങളില്‍ ഒമ്പത് ഗോളടിച്ച താരത്തില്‍ പോളണ്ടിന്‍റെ പ്രതീക്ഷ യൂറോപ്യന്‍കപ്പ് തന്നെയാണ്. കെല്‍റ്റിക്കിന്‍റെ ആര്‍തര്‍ ബോറുക്കിനെ പോലെ മികച്ച ഒരു ഗോളി കഴിഞ്ഞ ലോകകപ്പില്‍ മികച്ച പ്രകടനമെന്താണെന്ന് ജര്‍മ്മനി ഉള്‍പ്പടെയുള്ള എതിരാളികളെ സമ്മര്‍ദ്ദപ്പെടുത്തി കാണിച്ചു തന്നതുമാണ്.

PROPRO
താരങ്ങളൊന്നും കൂട്ടിനില്ലാത്ത പോളണ്ട് ഒന്നിച്ചു പൊരുതുകയാണ് പതിവ്. പ്രമുഖ താരങ്ങളായ പ്ലേ മേക്കര്‍ മിറോസ്ലാവ് സിംകോവിയാക്കിനെയുമ്രാഡോ സ്ലാവ് സൊബോലെസ്ക്കി എന്നിങ്ങനെയുള്‍ല പരിചയ സമ്പന്നര്‍ വിരമിച്ചത് പരിശീലകന്‍ ലിയോ ബീന്‍ ഹാക്കര്‍ ഒരുക്കുന്ന മസീജ് സുറാവ്‌സ്കി നയിക്കുന്ന ടീമിനു തിരിച്ചടിയാകാനാണ് സാധ്യത.

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഈ ഇറച്ചികള്‍ നിയന്ത്രിക്കുക

കക്ഷത്തിലെ കറുപ്പ് നിറം മാറാൻ...

ദിവസവും 5 മിനിറ്റ് വ്യായാമം, ഡിമെൻഷ്യ സാധ്യത 41 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനം

വീടിനുള്ളിൽ തുണി ഉണക്കുന്നത് ആരോഗ്യത്തിന് ഹാനികരം

കൺകുരു വരാനുള്ള കാരണങ്ങൾ എന്തെല്ലാം?

Show comments