Webdunia - Bharat's app for daily news and videos

Install App

‘റാണിയുടെ മേക്കപ്പ് ഓവറായി’ - ഞാനത് മീനയോട് പറഞ്ഞതാണ്, അവര്‍ക്ക് മനസിലാകണ്ടേ?: നിസഹായനായി ജീത്തു ജോസഫ്

ഗേളി ഇമ്മാനുവല്‍
ചൊവ്വ, 23 ഫെബ്രുവരി 2021 (13:21 IST)
ദൃശ്യം 2 തരംഗമാകുമ്പോഴും ചിത്രത്തേക്കുറിച്ചുള്ള വിമര്‍ശനങ്ങളും സജീവമാണ്. ആ വിമര്‍ശനങ്ങളില്‍ ഒന്നാണ് ചിത്രത്തില്‍ മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രത്തിന്‍റെ ഓവര്‍ മേക്കപ്പ്. ഒരു നാട്ടിന്‍‌പുറത്തുകാരി വീട്ടമ്മയ്‌ക്ക് ചേരുന്ന മേക്കപ്പല്ല മീന ചിത്രത്തില്‍ ഉപയോഗിച്ചതെന്നാണ് വിമര്‍ശനം. ദൃശ്യം ഒന്നാം ഭാഗത്തിലും ഈ വിമര്‍ശനം ഉയര്‍ന്നിരുന്നു.
 
ഈ വിമര്‍ശനം സംവിധായകന്‍ ജീത്തു ജോസഫും അംഗീകരിക്കുകയാണ്. “ഞാന്‍ അത് 100 ശതമാനം അംഗീകരിക്കുന്നു. ഞങ്ങള്‍ പലതവണ മീനയോട് പറഞ്ഞതാണ്, ചില കാര്യങ്ങള്‍ കുറയ്‌ക്കണം എന്ന്. ഞാന്‍ അത് പറയുമ്പോള്‍ അവര്‍ അസ്വസ്ഥയാകാന്‍ തുടങ്ങി. എനിക്ക് അവരില്‍ നിന്ന് നല്ല റിയാക്ഷന്‍സ് ആണ് വേണ്ടത്. എന്‍റെ സിനിമയിലെ ആര്‍ട്ടിസ്റ്റുകള്‍ അസ്വസ്ഥരാകാതെ ഞാന്‍ ശ്രദ്ധിക്കും. പക്ഷേ അത് അവര്‍ക്ക് മനസിലാകുന്നില്ല” - മനോരമയ്‌ക്ക് അനുവദിച്ച അഭിമുഖത്തില്‍ ജീത്തു ജോസഫ് പറയുന്നു.
 
"ദൃശ്യത്തിന്‍റെ ആദ്യഭാഗത്തും ഇങ്ങനെയൊരു വിമര്‍ശനമുണ്ട്, അതുകൊണ്ട് ഒന്ന് ശ്രദ്ധിക്കണമെന്ന് തുടക്കത്തില്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. തമിഴിലും തെലുങ്കിലുമൊക്കെ അങ്ങനെ ചെയ്‌ത് ശീലിച്ചുവന്നതുകൊണ്ടായിരിക്കാം, അത് മനസിലാകുന്നില്ല. അത് മീന മനസിലാക്കണം. ഒരു ഡയറക്‍ടര്‍ എന്ന നിലയില്‍ ചെയ്‌തത് ശരിയാണോ തെറ്റാണോ എന്ന് ചോദിച്ചുകഴിഞ്ഞാല്‍ ചിലപ്പോള്‍ തെറ്റായിരിക്കാം, അത് ഓരോരുത്തരുടെ രീതിയാണ്. ചിലരതങ്ങ് വിട്ടുകൊടുക്കും” - ജീത്തു പറയുന്നു.
 
ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ഓണ്‍ലൈന്‍

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments