Webdunia - Bharat's app for daily news and videos

Install App

ഇഷ്ടനിറം പറയും നിങ്ങള്‍ ആരെന്ന് ! അറിയാം ഇക്കാര്യങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 28 ജൂണ്‍ 2024 (10:46 IST)
ഒരു തുണിക്കടയില്‍ പോയാല്‍ നിങ്ങളുടെ കണ്ണ് ഏത് നിറത്തിലുള്ള തുണിയിലേക്ക് ആകും ആദ്യം പോകുക ? നിങ്ങള്‍ ഉപയോഗിക്കുന്ന ഏത് തരത്തിലുള്ള വസ്ത്രത്തിലും നിങ്ങളുടെ ഇഷ്ടം നിറത്തിന്റെ സാന്നിധ്യം ഉണ്ടാകാനാണ് സാധ്യത. ആകര്‍ഷകകരമായ ഓരോ നിറങ്ങള്‍ക്കും പറയാന്‍ ചിലതുണ്ട്. അത് ചിലപ്പോള്‍ നിങ്ങളുടെ സ്വഭാവവുമായി ചേര്‍ത്ത് വായിക്കാവുന്നതുമാണ്. 
 
 
വെള്ള
 
പുതിയ തുടക്കമേകാന്‍ വെള്ള നിറത്തിനാകും. ശുദ്ധവും വൃത്തിയുള്ളതുമായ നിറമാണ് വെള്ള.
 വെള്ള വസ്ത്രം ധരിക്കുന്നവര്‍ സത്യസന്ധരും സുതാര്യരുമാണ്.
 
കറുപ്പ് 
 
കറുപ്പ് തിരഞ്ഞെടുക്കുന്നവര്‍ ശക്തരും സ്വതന്ത്രരുമാണ്. ഇമോഷന്‍ ഉള്ളില്‍ ഒതുക്കി ജീവിക്കാനാണ് ഇഷ്ടപ്പെടുന്നവരാണ്. നിഗൂഢത അധികാരം എന്നിവയെ കറുപ്പ് സൂചിപ്പിക്കുന്നു. 
 
പച്ച 
 
ഭൂമിയോളം താഴാന്‍ ആഗ്രഹിക്കുന്നവരാണ് പച്ചനിറം തെരഞ്ഞെടുക്കുന്നവര്‍.സ്ഥിരതയ്ക്കും ശാന്തതയ്ക്കും വേണ്ടി ഇവര്‍ ആഗ്രഹിക്കും.
 പ്രകൃതിയുടെയും വളര്‍ച്ചയുടെയും നിറമാണ്.
 
 
ഓറഞ്ച്
 
 ഊര്‍ജ്ജസ്വലമായ നിറമാണ് ഓറഞ്ച്. ഇവര്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുകയും സാമൂഹ്യമായി ഇടപെടുകയും ചെയ്യും.
 
നീല
 
നീല നിറം പൊതുവേ ശാന്തമായ നിറമാണ്. ഈ നിറം തിരഞ്ഞെടുക്കുന്നവര്‍ വിശ്വസനീയരും സ്ഥിരതയുള്ളവരുമാണ്. യോജിപ്പാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്.
 
ചുവപ്പ് 
 
തന്നിലേക്ക് ശ്രദ്ധ വരുന്നത് ഇഷ്ടപ്പെടുന്നവരാണ് ചുവപ്പ് നിറം തെരഞ്ഞെടുക്കുന്നവര്‍.ഊര്‍ജ്ജസ്വലമായ നിറമാണ് ചുവപ്പ്. ഈ വസ്ത്രം ധരിക്കുമ്പോള്‍ ആത്മവിശ്വാസം ഉള്ള ആളെ പോലെ തോന്നിപ്പിക്കും.
 
മഞ്ഞ
 
തിളക്കമുള്ളതും സന്തോഷപ്രദവുമായ നിറമാണ് മഞ്ഞ. സന്തോഷം, ശുഭാപ്തി വിശ്വാസം, സര്‍ഗാത്മകത എന്നിവയുമായി ബന്ധപ്പെട്ട നിറമാണ് മഞ്ഞ 
 
പിങ്ക്
 
 സ്‌നേഹം, അനുകമ്പ, ദയ എന്നിവയുമായി ബന്ധപ്പെട്ട നിറമാണ്. ഈ നിറം ധരിക്കുന്നവര്‍ക്ക് കരുതല്‍ ഉള്ളവരും സൗമ്യരുമായി കാണപ്പെടാം.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ കൂടുതല്‍ സാധ്യത!

ദാഹം മാറുമോ നാരങ്ങാ സോഡ കുടിച്ചാല്‍?

മനുഷ്യ മസ്തിഷ്‌കം വാര്‍ദ്ധക്യം പ്രാപിക്കാന്‍ തുടങ്ങുന്ന പ്രായം ഏതാണെന്ന് കണ്ടെത്തി പഠനം

അടുത്ത ലേഖനം
Show comments