Webdunia - Bharat's app for daily news and videos

Install App

ചിരിക്കുന്ന ബുദ്ധനെ ആരാധിക്കണോ?

Webdunia
ഞായര്‍, 5 സെപ്‌റ്റംബര്‍ 2010 (14:32 IST)
PRO
ഫെംഗ്ഷൂയി പിന്തുടരുന്നവര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഭാഗ്യ വസ്തുവാണ് ‘ലാഫിംഗ് ബുദ്ധ’ അഥവാ ‘ചിരിക്കുന്ന ബുദ്ധന്‍’. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ചിഹ്നമായതിനാല്‍ ‘ലാഫിംഗ് ബുദ്ധയെ കുറിച്ചുള്ള സംശയങ്ങളും കുറവല്ല.

ചൈനീസ് വിശ്വാസമനുസരിച്ച് സമ്പത്തിന്റെ ദൈവങ്ങളില്‍ ഒരാളാണ് ചിരിക്കുന്ന ബുദ്ധന്‍. ദൈവമായതിനാല്‍ ബുദ്ധനെ ആരാധിക്കേണ്ടതുണ്ടോ എന്ന സംശയം വളരെയധികം ആളുകള്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. ബുദ്ധനെ എവിടെ സ്ഥാപിക്കണം എന്നതിനെ കുറിച്ചുള്ള സംശയങ്ങളും സാധാരണമാണ്.

മറ്റെല്ലാ ഫെംഗ്ഷൂയി വസ്തുക്കളെയും പോലെ തന്നെ ചിരിക്കുന്ന ബുദ്ധനെയും സമ്മാനമായി ലഭിക്കുന്നതാണ് ഉത്തമം എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പൊട്ടിച്ചിരിച്ചുകൊണ്ട് സമ്പത്തിന്റെ ഭാണ്ഡവും പേറിവരുന്ന ബുദ്ധന്‍ ദൈവമാണെങ്കിലും പ്രത്യേക രീതിയിലുള്ള ആരാധന ഒന്നും നല്‍കേണ്ടതില്ല. എന്നാല്‍, ബുദ്ധനെ സ്ഥാപിക്കുന്നത് എവിടെയാവണം എന്ന് വ്യക്തമായി അറിഞ്ഞിരിക്കണം.

ബുദ്ധനെ തറയില്‍ നിന്ന് 30 ഇഞ്ച് ഉയരത്തില്‍ മാത്രമേ സ്ഥാപിക്കാവൂ. മുന്‍ വാതിലിനെ അഭിമുഖീകരിക്കുന്ന രീതിയില്‍ വേണം സമ്പത്തിന്റെ ഈ ദേവതയെ പ്രതിഷ്ഠിക്കാന്‍. ഊണുമുറി, കിടപ്പുമുറി എന്നിവിടങ്ങളില്‍ ബുദ്ധരൂപം വയ്ക്കുന്നത് വിപരീത ഫലം കൊണ്ടുവന്നേക്കും.

മുന്‍‌വാതിലൂടെ കടന്നുവരുന്ന സമ്പത്തിന്റെയും നന്‍‌മയുടെയും ഊര്‍ജ്ജത്തെ ചിരിച്ചുകൊണ്ട് സ്വീകരിച്ച് വീടിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുകയാണ് ‘ലാഫിംഗ് ബുദ്ധ’ എന്ന ഫെംഗ്ഷൂയി ഭാഗ്യവസ്തു ചെയ്യുന്നത്. അശരണര്‍ക്കും രോഗികള്‍ക്കും ചിരിക്കുന്ന ബുദ്ധന്‍ ഗുണ ഫലം നല്‍കും. വീട്ടിലെ വിപരീത ഊര്‍ജ്ജത്തെ അകത്താക്കിയാണ് ബുദ്ധന്‍ കുടവയര്‍ നിറയ്ക്കുന്നത് എന്നും വിശ്വാസമുണ്ട്.

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Zodiac Prediction 2025: ഭര്‍ത്താവിന്റെ ഭാവി തന്നെ മാറ്റിമറിക്കും ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

Show comments