വീടിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായാണോ കുടുംബ ഫോട്ടോ ? എങ്കില്‍ പേടിക്കേണ്ട !

പ്രണയമധു നുകരാന്‍ ഫെംഗ്ഷൂയി

Webdunia
വെള്ളി, 27 ഒക്‌ടോബര്‍ 2017 (14:12 IST)
പ്രണയവും ബന്ധങ്ങളും ഊഷ്മളമായി നില നില്‍ക്കാന്‍ ഫെംഗ്ഷൂയി വിദഗ്ധര്‍ പല ഉപദേശങ്ങളും നല്‍കുന്നുണ്ട്. പ്രണയത്തിന്റെയും ബന്ധങ്ങളുടെയും ദിക്കാണ് തെക്കുപടിഞ്ഞാറ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രണയബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വീടിന്റെ ഈ ഭാഗത്തെ കാര്യമായി പരിഗണിക്കണം. ഇവിടെ ഒരു കുടുംബ ഫോട്ടോ വയ്ക്കുന്നത് നിങ്ങളുടെ കുടുംബത്തില്‍ മുമ്പത്തെക്കാളേറെ ഒത്തൊരുമയുണ്ടാക്കും. 
 
പ്രണയബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ ഒരു വ്യാളീമുഖമുള്ള ആമയെ വച്ച് പ്രണയ ഭാഗ്യം പരീക്ഷിക്കാം. വ്യാളീമുഖത്ത് ഒരു ചുവന്ന റിബണ്‍ വേണമെന്ന കാര്യവും ശ്രദ്ധിക്കുക. തെക്ക് പടിഞ്ഞാറ് മൂലയില്‍ ഒരു മണിയോ വിന്‍ഡ് ചൈമോ അല്ലെങ്കില്‍ ഒരു ക്രിസ്റ്റലോ തൂക്കുന്നത് പ്രണയത്തിന്റെ ഊര്‍ജ്ജത്തിന് ചലനം നല്‍കും. വടക്കു കിഴക്ക് ഭാഗത്തെ ഊര്‍ജ്ജത്തിന്റെ ചലനം നിങ്ങളുടെ പ്രണയ ജീവിതത്തെയും മുന്നോട്ട് നടത്തുമത്രേ!
 
വീടിന്റെയോ കിടപ്പുമുറിയുടെയോ തെക്കുപടിഞ്ഞാറ് ഭാഗത്ത് നേര്‍ത്ത രീതിയിലുള്ള പ്രകാശ ക്രമീകരണം നടത്തുന്നതും പ്രണയം പൂത്തുലയുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നത്. മെഴുകുതിരികളും പ്രണയത്തിന്റെ ചിഹ്നങ്ങളാണ്. റോസ്, മഞ്ഞ എന്നീ നിറങ്ങളിലുള്ള ക്രിസ്റ്റലുകള്‍ നിങ്ങളുടെ പ്രണയഭാഗ്യം വര്‍ദ്ധിപ്പിക്കും.
 
പിങ്ക് ബെഡ്ഷീറ്റുകള്‍ ഉപയോഗിക്കുന്നതും നിങ്ങളുടെ പ്രണയജീവിതത്തിന് ഊര്‍ജ്ജം പകരും. പിങ്ക് നിറം യാംഗ് ഊര്‍ജ്ജത്തെ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ പ്രണയ വികാരങ്ങളെയും ഉത്തേജിപ്പിക്കും. അതുപോലെ വീടിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ ഒരു ഇന്‍‌ഡോര്‍ വാട്ടര്‍ ഫൌണ്ടന്‍ വാങ്ങിവയ്ക്കുന്നതും ഉത്തമമാണ്. ഫൌണ്ടന്‍ ഊര്‍ജ്ജ പ്രവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രണയത്തിലും ഓളങ്ങള്‍ പരത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

സംഖ്യാശാസ്ത്രം പ്രകാരം ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഒക്ടോബറിലെ കേതു സംക്രമണം: വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന രാശിക്കാര്‍

Monthly Horoscope October 2025: 2025 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ രാശിഫലം

2025 നവംബറിലെ ധനശക്തി രാജ്യയോഗം: പെട്ടെന്ന് സമ്പത്ത് ലഭിക്കുന്ന 3 രാശികള്‍

അടുത്ത ലേഖനം
Show comments