Webdunia - Bharat's app for daily news and videos

Install App

പൌര്‍ണമിയിലാണത്രേ ആ ഭാഗ്യതാരം പ്രത്യക്ഷനാവുക... ആരാണത് ?

ഭാഗ്യതാരം പ്രത്യക്ഷനാവുന്നത് പൌര്‍ണമിയില്‍ !

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (14:48 IST)
ഭാഗ്യദൂതനായാണ് മുക്കാലന്‍ തവളയെ കണക്കാക്കാറുള്ളത്. ‘ചാന്‍ ചു’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ‘മണിഫ്രോഗി’നെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഈ മുക്കാലന്‍ ഭാഗ്യതാരകം എല്ലാ പൌര്‍ണമി നാളിലും ഭാഗ്യ സന്ദേശവുമായി വീടിനടുത്ത് പ്രത്യക്ഷനാവുമെന്നാണ് ചൈനക്കാരുടെ വിശ്വാസം. 
 
സ്വര്‍ണ  നാണയങ്ങളുടെ മുകളില്‍ ഇരിക്കുന്ന ‘ചാന്‍ ചു’വിന്റെ വായില്‍ ഒന്ന് അല്ലെങ്കില്‍ മൂന്ന് നാണയങ്ങള്‍ ഉള്ളതായി കാണാം. ഇത് ധനവരവിനെയും സമൃദ്ധിയെയും സൂചിപ്പിക്കുന്നു. ചാന്‍ ചുവിന്റെ പിന്നിലായി ഏഴ് കുത്തുകള്‍ കാണാന്‍ സാധിക്കും. 
 
ഇത് ഉത്തര ധ്രുവത്തിലെ ഏഴ് ഭാഗ്യ നക്ഷത്രങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഈ നക്ഷത്രങ്ങളുടെ കടാക്ഷം സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത്യാവശ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വീടുകളില്‍ സ്വീകരണ മുറിയുടെ തെക്കുകിഴക്ക് മൂലയ്ക്ക് ഈ ഭാഗ്യ വസ്തുവിനെ വയ്ക്കാം. 
 
മുക്കാലന്‍ തവളയ്ക്ക് സ്ഥാനം നല്‍കുമ്പോള്‍ തവളയുടെ മൂന്നാം കാല് വാതിലിന് അഭിമുഖമായിരിക്കണം. അതായത് സമൃദ്ധിയെ സൂചിപ്പിക്കുന്ന നാണയങ്ങള്‍ പുറത്തേക്കുള്ള വാതിലിന് അഭിമുഖമായിരിക്കരുത്. അങ്ങനെ വന്നാല്‍ വീട്ടിലെ സമ്പത്ത് നശിക്കാനിടയാവും എന്നാണ് വിശ്വാസം.
 
സ്വീകരണ മുറിയില്‍ വയ്ക്കാവുന്ന മുക്കാലന്‍ തവളകളുടെ എണ്ണം ഒമ്പതാണ്. അതായത്, കോമ്പസ്സില്‍ പറയുന്ന എല്ലാ ദിശകളില്‍ നിന്നും പണം കൊണ്ടുവരാന്‍ സഹായകമാവുന്നു. ഒമ്പത് തവളകളെ വയ്ക്കാന്‍ സാധിക്കില്ല എങ്കില്‍ മൂന്നോ ആറോ എണ്ണമായാലും നന്നെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Zodiac Prediction 2025: ഭര്‍ത്താവിന്റെ ഭാവി തന്നെ മാറ്റിമറിക്കും ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

അടുത്ത ലേഖനം
Show comments