ആ പെനാല്‍‌റ്റിക്ക് എന്തു സംഭവിച്ചു ?; ഉത്തരവാദിത്വം ഏറ്റെടുത്ത് മെസി

ആ പെനാല്‍‌റ്റിക്ക് എന്തു സംഭവിച്ചു ?; ഉത്തരവാദിത്വം ഏറ്റെടുത്ത് മെസി

Webdunia
ഞായര്‍, 17 ജൂണ്‍ 2018 (10:29 IST)
ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഐസ്‌ലന്‍ഡിനോട് സമനില വഴങ്ങിയതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസി.

പെനാൽറ്റി നഷ്ടപ്പെടുത്തിയതിൽ ദുഃഖമുണ്ട്. അത് ലക്ഷ്യത്തിലെത്തിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കാര്യങ്ങൾ അനുകൂലമായില്ല. ആദ്യ മത്സരത്തിൽ നിന്ന് ഒരു പോയിന്‍റ് മാത്രം നേടി ലോകകപ്പ് പോരാട്ടം തുടങ്ങാനല്ല ടീം ആഗ്രഹിച്ചിരുന്നതെന്നും മെസി പറഞ്ഞു.

ഐസ്‌ലൻഡ് പ്രതിരോധം മറികടന്ന് ഗോൾ നേടാൻ പരമാവധി ശ്രമിച്ചു. അവര്‍ക്ക് പ്രതിരോധത്തില്‍ മാത്രമായിരുന്നു ശ്രദ്ധ. അതിനാല്‍ ഗോള്‍ നേടുന്നത് കഠിനമായി. അതിനിടെ ഗോളെന്നുറച്ച ഒരുപിടി അവസരങ്ങളാണ് നഷ്ടപ്പെട്ടു. മത്സരത്തില്‍ അർജന്റിന വിജയം അർഹിച്ചിരുന്നുവെന്നും മെസി വ്യക്തമാക്കി.

ടീമിന്‍റെ പ്രകടനം വളരെയധികം മെച്ചപ്പെടാനുണ്ട്. ലോകകപ്പ് എളുപ്പമാകില്ലെന്ന് നന്നായി അറിയാം. എന്നാല്‍ ക്രൊയേഷ്യക്കെതിരെ അര്‍ജന്‍റീന വിജയിക്കുകയും ശക്തമായി തിരിച്ചു വരികയും ചെയ്യും. അർജന്‍റീനയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് മങ്ങലൊന്നുമേറ്റിട്ടില്ലെന്നും മത്സരശേഷം മെസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ദ ഹണ്ട്രഡ്: 2026 സീസണിൽ ജെമിമ സതേൺ ബ്രേവിനായി കളിക്കും

2027 ലോകകപ്പിൽ നായകനായി രോഹിത് തിരിച്ചുവരണം, ഗില്ലിനെതിരെ മനോജ് തിവാരി

ടി20 ലോകകപ്പ് 2026: സഞ്ജു സേഫല്ല, മുന്നറിയിപ്പുമായി ആകാശ് ചോപ്ര

ഇന്ത്യ–ന്യൂസിലാൻഡ് അഞ്ചാം ടി20: ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം: ക്രിക്കറ്റ് ആവേശത്തിൽ തിരുവനന്തപുരം

പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവും കടുപ്പമേറിയ ജോലി, ഗംഭീറിനെ പ്രശംസിച്ച് ശശി തരൂർ

അടുത്ത ലേഖനം
Show comments