Webdunia - Bharat's app for daily news and videos

Install App

ക്രിസ്റ്റ്യാനോയ്ക്കിത് അപൂർവ്വനേട്ടം; സമനിലയിൽ പിരിഞ്ഞ് സ്പെയിനും പോർച്ചുഗലും

അടിച്ചു, തിരിച്ചടിച്ചു; സ്പെയിൻ–പോർച്ചുഗൽ പോര് സമനിലയിൽ

Webdunia
ശനി, 16 ജൂണ്‍ 2018 (08:20 IST)
കരുത്തന്‍മാരായ സ്പെയിനും  യൂറോപ്പിന്റെ ചാമ്പ്യന്‍മാരായ പോർച്ചുഗലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോൾ സമനിലയിൽ അവസാനം. മൂന്നു ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. മൽസരം അവസാനിക്കാൻ രണ്ടു മിനിറ്റ് ബാക്കിനിൽക്കെ ട്രേഡ്മാർക്ക് ഫ്രീകിക്ക് ഗോളിലൂടെ ഹാട്രിക് തികച്ചാണ് റൊണാൾഡോ പോർച്ചുഗലിന് സമനില സമ്മാനിച്ചത്.
 
അതേസമയം, പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അപൂര്‍വ നേട്ടം. നാല് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന നാലാമത്തെ താരമായി മാറിയിരിക്കുകയാണ് റോണോ. 2006 ലോകകപ്പ് മുതല്‍ തുടര്‍ച്ചയായ നാല് ലോകകപ്പിലും റൊണാള്‍ഡോ ഗോള്‍ നേടിയിട്ടുണ്ട്.
 
ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസ്, ഉവേ സീലേര്‍, ബ്രസിലീന്റെ പെലേ എന്നിവരുടെ നേട്ടത്തിനൊപ്പം എത്തിയിരിക്കുകയാണ്  റൊണാള്‍ഡോയും.
 
നാല് (പെനൽറ്റി), 44, 88 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. സ്പെയിനിനായി ഡീഗോ കോസ്റ്റ ഇരട്ടഗോൾ (24, 55) നേടി. 58ആം മിനിറ്റിൽ നാച്ചോയാണ് അവരുടെ മൂന്നാം ഗോൾ നേടിയത്. ഏതായാലും ഇരുടീമുകളും തങ്ങളുടെ ആരാധകരെ നിരാശരാക്കിയില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ കോലിയെ ഞാൻ നായകനാക്കുമായിരുന്നു: രവി ശാസ്ത്രി

Australia vs Southafrica WTC Final: റബാഡയ്ക്കുള്ള മറുപടി കമ്മിൻസ് വക, 6 വിക്കറ്റുമായി ഓസീസ് നായകൻ, ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്ത്

ഉസ്ബെക്കിസ്ഥാനും ഇൻഡോനേഷ്യയും ജോർദാനും ലോകകപ്പ് കളിക്കാൻ പോകുന്നു, ഇന്ത്യയ്ക്ക് ഏഷ്യ കപ്പിന് പോലും യോഗ്യത നേടാനാവുന്നില്ല: പൊട്ടിത്തെറിച്ച് ബൈച്ചുങ് ബൂട്ടിയ

ലോർഡ്സിൽ ഇനി ഒരു Lord മാത്രമെ ഉള്ളു, സ്റ്റീവൻ സ്മിത്ത്

നിങ്ങൾക്ക് റബാഡയെങ്കിൽ ഇവിടെ 3 പേരാണ്, തീയല്ല, തീമഴ പെയ്യിക്കും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകർച്ച

അടുത്ത ലേഖനം
Show comments