Webdunia - Bharat's app for daily news and videos

Install App

അതെ, മമ്മൂട്ടി തന്നെ കുഞ്ഞാലിമരയ്ക്കാർ! - ഔദ്യോഗികമായി പ്രഖ്യാപിച്ചു!

വിടാതെ മമ്മൂട്ടി, കുഞ്ഞാലിമരയ്ക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു!

Webdunia
ബുധന്‍, 1 നവം‌ബര്‍ 2017 (14:11 IST)
ആരാധകരുടെ കാത്തിരുപ്പുകൾക്കൊടുവിൽ കുഞ്ഞാലിമരയ്ക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നായകൻ - മമ്മൂട്ടി. ശങ്കർ രാമകൃഷ്ണന്റെ തിരക്കഥയിൽ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആഗസ്റ്റ് സിനിമയാണ്. ആഗസ്ത് സിനിമാസ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. 
 
വമ്പന്‍ പ്രോജക്ടില്‍ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ആരംഭിക്കുന്ന വിവരം നേരത്തേ ഏറെ ആഹ്ലാദത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരുന്നത്. കുഞ്ഞാലി മരയ്ക്കാർ 4 ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 1498 ല്‍ ഇന്ത്യയിലെത്തിയ പറങ്കികളുമായി കപ്പല്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള യോദ്ധാവാണ് കുഞ്ഞാലിമരക്കാര്‍. ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ എന്ന ചരിത്ര പുരുഷനായിട്ടാണ് മമ്മൂട്ടി വേഷമിടുക. 
 
കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്ന മുഹമ്മദ് കുഞ്ഞാലി മരക്കാരുടെ വേഷത്തില്‍ നേരത്തേ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ മമ്മൂട്ടി വേഷമിട്ടിരുന്നു. 
 
നേരത്തേ കുഞ്ഞാലിമരയ്ക്കാർ എന്ന പേരിൽ 1967ൽ ഒരു സിനിമ റിലീസ് ചെയ്തിരുന്നു. ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി കെ പരീക്കുട്ടി നിർമിച്ച് എസ് എസ് രാജൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രേംനസീർ ആയിരുന്നു നായകൻ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റിജിത്ത് കൊലക്കേസ്: ഒന്‍പത് ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാവിധി ചൊവ്വാഴ്ച

ഉമാതോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നും മാറ്റും

ഗര്‍ഭിണികള്‍, പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: ആരോഗ്യമന്ത്രി

മുഖ്യമന്ത്രിയുടെ പരാമര്‍ശം തള്ളി മന്ത്രി കെബി ഗണേഷ് കുമാര്‍; 'ആചാരങ്ങള്‍ പാലിക്കാന്‍ കഴിവുള്ളവര്‍ ക്ഷേത്രങ്ങളില്‍ പോയാല്‍ മതി'

ഉമാതോമസിനെ കാണാന്‍ പോലും നടി ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന വിമര്‍ശനവുമായി നടി ഗായത്രി വര്‍ഷ

അടുത്ത ലേഖനം
Show comments