Webdunia - Bharat's app for daily news and videos

Install App

അന്ധവിശ്വാസങ്ങളെ കൂട്ടുപിടിച്ച് മലയാള സിനിമ! - എല്ലാത്തിനും തുടക്കം ദിലീപ്?

ദിലീപ്, മരണം പിന്നെ മലയാള സിനിമയും!

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (11:27 IST)
വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ട് നിറഞ്ഞതാണ് മലയാള സിനിമ. അങ്ങനെ ചെയ്താല്‍ സിനിമ വിജയിക്കും, ഇതു ചെയ്തില്ലെങ്കില്‍ സിനിമയെ ബാധിക്കും, ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കാം എന്നൊക്കെയുള്ള അന്ധവിശ്വാസങ്ങളെ മുറുക്കിപ്പിടിക്കുന്ന നിരവധി പേര്‍ ഇന്നും മലയാള സിനിമയില്‍ ഉണ്ട്. അക്കൂട്ടത്തില്‍ ഒരാ‍ളാണ് ജനപ്രിയനടന്‍ ദിലീപ്.
 
ജൂലായ് മാസത്തില്‍ റിലീസ് ചെയ്താല്‍ സിനിമ ഹിറ്റാകുമെന്ന വിശ്വാസമുണ്ടായിരുന്ന താരമാണ് ദിലീപ്. ഇക്കാര്യം എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. താരത്തിന്റെ ഹിറ്റ് സിനിമകളില്‍ ഭൂരിഭാഗവും റിലീസ് ചെയ്തത് ജൂലായ് തന്നെ. ഇതിന്റെ ഓര്‍മക്കായിട്ടെന്നോണമായിരുന്നു തന്റെ ഒരു ചിത്രത്തിന് ജൂലായ് 4 എന്നിട്ടത്. ചിത്രം ജൂലായില്‍ തന്നെ റിലീസും ചെയ്തു. എന്നാല്‍, വിശ്വാസങ്ങള്‍ തകര്‍ത്തുകൊണ്ട് സിനിമ എട്ടുനിലയില്‍ പൊട്ടി. അതോടെ ജൂലായ് മാസത്തിലുള്ള വിശ്വാസം ദിലീപിന് നഷ്ടമായത്രേ. 
 
അതുപോലെ മറ്റൊരു അന്ധവിശ്വാസവും മലയാള സിനിമയില്‍ ഉണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് മരണവും ജീവിതവും. നായകനായാലും വില്ലനായാലും മരിക്കുന്ന രംഗം ചിത്രീകരിച്ചു കഴിഞ്ഞാല്‍, എഴുന്നേറ്റ് നടക്കുന്ന രംഗവും ചിത്രീകരിക്കണമത്രേ. ഇല്ലെങ്കില്‍ അറം‌പറ്റുമത്രേ, ചിത്രത്തിലേത് പോലെ താരം ശരിക്കും മരണപ്പെട്ടേക്കാമെന്നാണ് വിശ്വാസം. 
 
ഇന്നും ഈ വിശ്വാസങ്ങള്‍ പലരും മുറുക്കെ പിടിക്കുന്നുവെന്നതാണ് അവിശ്വസനീയം. മലയാളത്തിലെ ഒരു താരം തമിഴില്‍ വില്ലനായി അഭിനയിക്കുന്ന സമയത്ത് തന്റെ മരണശേഷമുള്ള ‘രംഗം’ ചിത്രീകരിക്കണമെന്ന് ആവശ്യപ്പെട്ടുവത്രേ. അപ്പോഴാണ് ഇങ്ങനെയൊരു വിഷയത്തെ കുറിച്ച് തമിഴ് സിനിമാ ലോകം അറിയുന്നത്.
 
(ഉള്ളടക്കത്തിന് കടപ്പാട്: വെള്ളിനക്ഷത്രം)

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

യു എസ് അരോഗ്യസെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ കെന്നഡി ജൂനിയർ, വിമർശനവുമായി ആരോഗ്യ പ്രവർത്തകർ

മണ്ഡലകാല തീര്‍ഥാടനത്തിന് നാളെ തുടക്കം; ഇന്നുവൈകുന്നേരം ശബരിമല നടതുറക്കും

അടുത്ത ലേഖനം
Show comments