അമല പോള്‍ രണ്ടാമതും വിവാഹിതയാകുന്നു?

ധനുഷുമായുള്ള അടുപ്പം അങ്ങനെയായിരുന്നു; വെളിപ്പെടുത്തലുമായി അമല

Webdunia
വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (11:32 IST)
മലയാള സിനിമയില്‍ നിന്നും തമിഴിലെത്തി ഇപ്പോള്‍ തെന്നിന്ത്യയുടെ താര പുത്രിയാണ് അമല പോള്‍. അടുത്തിടെ അമലയുടെ വിവാഹവും വിവാഹമോചനത്തെ കൂറിച്ചും നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പുറമേ പല ഗോസിപ്പ് കോളത്തിലും അമല ഇടം പിടിച്ചിരുന്നു.
 
സംവിധായകന്‍ എല്‍ വിജയിയുമായുളള വിവാഹമോചനത്തിന് ശേഷം അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ നവമാധ്യമങ്ങള്‍ ആഘോഷമാക്കിയത് നടന്‍ ധനുഷുമായുള്ള അടുപ്പമാണ്. 
എന്നാല്‍ ഇക്കാര്യങ്ങളെ കുറിച്ച് വിശദീകരണവുമായി അമല തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
 
തന്റെ സ്വാകര്യ ജീവിതത്തിലെ അധ്യായങ്ങളെല്ലാം അവസാനിച്ചിട്ട് നാളുകളായി എന്നാണ് അമല പറയുന്നത്. ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് എന്തെല്ലാം അപവാദങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഇതൊക്കേ കേട്ട് പുഞ്ചിരിച്ച് മറ്റൊരു ചെവിയിലുടെ പുറത്ത് വിടുകയാണെന്നും നടി പറയുന്നു.
 
താനൊരു നടിയായി തീരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അതിന് ശേഷം ഒരാളെ പ്രണയിക്കുമെന്നോ ആ വിവാഹം നടക്കുമെന്നോ കരുതിയിരുന്നില്ല. ശേഷം നടന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. മാത്രമല്ല താന്‍ ലൈഫില്‍ ഒന്നും പ്ലാന്‍ ചെയ്ത് വെക്കാറില്ലെന്നും സംഭവിച്ചതെല്ലാം അപ്രതീക്ഷിതമാണെന്നും അമല പറഞ്ഞു.
 
തനിക്ക് ധനുഷുമായി അങ്ങനെ ഒരു അടുപ്പവും ഇല്ല. ഇത്തരം വാര്‍ത്തകള്‍ പത്രക്കാര്‍ എഴുതി വിടുന്നതാണ്. അദ്ദേഹത്തിനൊപ്പം വേലയില്ല പട്ടധരി എന്ന ചിത്രത്തിലും അതിന്റെ രണ്ടാം ഭാഗത്തിലും അഭിനയിച്ചു. ഒപ്പം അദ്ദേഹം നിര്‍മ്മിച്ച അമ്മ കണക്കില്‍ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. സത്യം പറഞ്ഞാല്‍ ധനുഷിനോടൊപ്പം അഭിനയിച്ചത് കൊണ്ടാണ് തനിക്ക് ഇത്രയും എക്‌സപീരിയന്‍സ് കിട്ടിയതെന്നും അമല പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്നു; 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ തുറക്കും, സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

പലചരക്ക് പണപ്പെരുപ്പം കുതിച്ചുയരുന്നു; ട്രംപ് ബീഫ്, തക്കാളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ തീരുവ കുറച്ചു

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

അടുത്ത ലേഖനം
Show comments