ആദ്യം പ്രണവ് മോഹന്‍ലാലുമായി പ്രണയം ? ഇപ്പോള്‍ ഇതാ ആ നടിയുടെ വിവാഹ നിശ്ചയവും കഴിഞ്ഞു !

പ്രണവ് മോഹന്‍ലാലുമായി പ്രണയത്തിലാണെന്ന് പറഞ്ഞ നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

Webdunia
ശനി, 27 മെയ് 2017 (14:38 IST)
മലയാളത്തിലെ മറ്റൊരു നടി വിവാഹിതയാകുന്നു. ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടി ജ്യോതി കൃഷ്ണയാണ് വിവാഹിതയാകുന്നത്. വെള്ളിയാഴ്ചയായിരുന്നു ജ്യോതി കൃഷ്ണയുടെ വിവാഹ നിശ്ചയം. നടി രാധികയുടെ സഹോദരന്‍ ആരുണ്‍ ആനന്ദ് രാജയാണ് വരന്‍. ദുബായിലാണ് അരുണ്‍ ജോലി ചെയ്യുന്നത്. 
 
വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമെ ജ്യോതി ചെയ്തിട്ടുള്ളൂവെങ്കിലും എല്ലാ നായികമാരെയും പോലെ ജ്യോതി കൃഷ്ണയുടെ പേരും ഗോസിപ്പു കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു ആ ഗോസിപ്പിലെ നായകന്‍. ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് പ്രണവുമായുള്ള ജ്യോതി കൃഷ്ണയുടെ പ്രണയ ഗോസിപ്പുകള്‍ പുറത്തെത്തിയത്. 
 
ലൈഫ് ഓഫ് ജോസൂട്ടിയുടെ സഹ സംവിധായകനായിരുന്നു പ്രണവ്. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് ജ്യോതി പറയുന്നത്. വിവാഹ ശേഷം ഇപ്പോള്‍ നായികമാര്‍ ധാരാളം സിനിമയിലേക്ക് വരുന്നുണ്ട്. എന്നാല്‍ വിവാഹ ശേഷം അഭിനയിക്കുമോ എന്ന കാര്യത്തില്‍ ജ്യോതി പ്രതികരിച്ചിട്ടില്ല. അഭിനയത്തോട് എതിര്‍പ്പില്ലാത്ത കുടുംബമായതിനാല്‍ നല്ല വേഷം കിട്ടിയാല്‍ ജ്യോതി ഇനിയും അഭിനയിക്കുമെന്നാണ് അറിയുന്നത്.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുസ്ലീങ്ങള്‍ക്കെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

അടുത്ത ലേഖനം
Show comments