Webdunia - Bharat's app for daily news and videos

Install App

പ്രായമായി വരികയാണ്, ഇനിയൊരങ്കത്തിന് ബാല്യമില്ല : ദിലീപ്

ആദ്യവിവാഹം പറഞ്ഞുപറഞ്ഞ് ഒരു വഴിക്കാക്കി, ഇതെങ്കിലും കുഴപ്പിക്കരുത്: ഇനി വയ്യെന്ന് ദിലീപ്

Webdunia
ബുധന്‍, 12 ഏപ്രില്‍ 2017 (08:55 IST)
തനിയ്ക്ക് നേരെയുണ്ടായ എല്ലാ വിവാദങ്ങൾക്കും മറുപടിയുമായി ദിലീപ് മനോരമയുടെ മറുപുറത്തിൽ. പ്രമുഖ നടിയെ ആക്രമിച്ച കേസ്, വിവാഹമോചനം, പുനഃർവിവാഹം അങ്ങനെ എല്ലാ വിവാദങ്ങൾക്കും മറുപടിയാണ് ദിലീപിന്റെ അഭിമുഖം. വിവാഹമോചിതനായ ശേഷം താൻ കുടംബത്തിൽ നേരിട്ട പ്രശ്നങ്ങളും ആർക്കും അറിയത്തില്ലെന്നും അതറിയാൻ ആരും ശ്രമിച്ചിട്ടില്ലെന്നും താരം പറയുന്നു.
 
മൂന്നര വർഷം എന്റെ വീട്ടിൽ ഞാനും മകളും എന്റെ 79 വയസായ അമ്മയും മാത്രമായിരുന്നു. മൂന്നര വർഷം എന്റെ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് ആരും ‌ചിന്തിച്ചിട്ടില്ല. ഞാനൊരു പെൺകുട്ടിയുടെ അച്ഛനാണ്. പന്ത്രണ്ട് മുതൽ പതിനാറ് വയസ്സുവരെയുള്ള ഒരു പെൺകുട്ടിക്ക് ആരുടെ പിന്തുണ വേണമെന്ന് ഇവിടെയുള്ള സ്ത്രീകൾക്കറിയാം. 
 
ഞാൻ കാവ്യയെ വിവാഹം കഴിച്ചുവെന്ന് പറഞ്ഞ് പലരും ഇപ്പോൾ ബഹളം വെയ്ക്കുന്നുണ്ട്. ഒരുകാര്യം എല്ലാവരും മനസ്സിലാക്കണം. മുന്‍ഭാര്യയെ ഇപ്പുറത്ത് നിര്‍ത്തിയല്ല, ഞാന്‍ വിവാഹം കഴിച്ചത്. വിവാഹമോചനം നേടി കഴിഞ്ഞാണ് വീണ്ടും വിവാഹിതനായത്. 
 
ഇതിന് ശേഷവും എനിക്കെതിരെ വാർത്തകൾ വന്നു. മകളെ മുൻനിർത്തിയായിരുന്നു വ്യാജവാർത്തകൾ. മകളെ നിര്‍ബന്ധിച്ചാണ് പറഞ്ഞുസമ്മതിപ്പിച്ചതെന്നും കാവ്യയും മീനാക്ഷിയും തമ്മില്‍ തെറ്റിയെന്നും വഴക്കായെന്നും പറഞ്ഞുപരത്തി. അവള്‍ സ്വന്തമായി അഭിപ്രായമുള്ള കുട്ടിയാണ്. എന്റെ ഏകബലവും മീനാക്ഷിയാണ്. എന്റെ ആദ്യവിവാഹം പറഞ്ഞുപറഞ്ഞ് ഒരു വഴിക്കാക്കി, ഇതെങ്കിലും കുഴപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. പ്രായമായി വരികയാണ്, ഇനിയൊരങ്കത്തിന് ബാല്യമില്ല.– ദിലീപ് പറഞ്ഞു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാന്‍ ശ്രമം; എറണാകുളത്ത് കുറുവ സംഘം എത്തിയതായി സംശയം, അന്വേഷണം ആരംഭിച്ചു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗം; പത്ത് വര്‍ഷം തടവ് കോടതി ശരിവെച്ചു

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

'ജനങ്ങളെ നിര്‍ത്തേണ്ടത് എട്ട് മീറ്റര്‍ അകലെ, തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; ആന എഴുന്നള്ളിപ്പിനു ഹൈക്കോടതിയുടെ 'കൂച്ചുവിലങ്ങ്'

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

അടുത്ത ലേഖനം
Show comments