Webdunia - Bharat's app for daily news and videos

Install App

ആ തമിഴ് ചിത്രം 20 തവണ കണ്ടു: ഫഹദിനെ വിസ്മയിപ്പിച്ച തമിഴ് ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട് !

ഫഹദിനെ വിസ്മയിപ്പിച്ച ആ തമിഴ് ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട് !

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (08:31 IST)
മലായാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരം ഇനി തമിഴകത്തും സജീവമാവാന്‍ പോവുകയാണ്. മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരനും ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവുമാണ് ഫഹദ് അഭിനയിക്കാന്‍ പോക്കുന്ന സിനിമകല്‍‍.
 
നയന്‍താര, ശിവകാര്‍ത്തികേയന്‍, സ്‌നേഹ തുടങ്ങിയവരാണ് വേലൈക്കാരനിലെ താരങ്ങള്‍. വിജയ് സേതുപതി. മിഷ്‌കിന്‍, നദിയ മൊയ്തുവുമൊക്കെയാണ് കുമരാരാജയുടെ ചിത്രത്തില്‍ വേഷമിടുന്നത്. അതിനിടയില്‍ മണിരത്‌നത്തിന്റെ അടുത്ത തമിഴ് ചിത്രത്തില്‍ ഫഹദിന് റോളുണ്ടെന്ന തരത്തിലും വാര്‍ത്തകളും വരുന്നുണ്ട്.
 
താന്‍ തമിഴ് സിനിമകള്‍ കാണാറുണ്ടെന്നും  നല്ല മാറ്റങ്ങള്‍ തമിഴകത്ത് സംഭവിക്കുന്നുണ്ടെന്നും ഫഹദ് പറഞ്ഞിരുന്നു. അടുത്ത കാലത്ത് കണ്ടതില്‍ വെച്ച് തന്നെ ഏറെ വിസമയിപ്പിച്ച സിനിമ തമിഴിലെയായിരുന്നുവെന്ന് സിനിമാവാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കിയിരുന്നു.
 
‘വിസാരണൈ’ എന്ന തമിഴ് സിനിമയായിരുന്നു അടുത്തിടെ കണ്ട സിനിമകളില്‍ തന്നെ ഏറെ വിസ്മയിപ്പിച്ചതെന്നും ഇരുപതിലേറെ തവണ ഈ ചിത്രം കണ്ടുവെന്നും ഫഹദ് വ്യക്തമാക്കി. തമിഴ് സിനിമയില്‍ തുടരണോ വേണ്ടയോ എന്നതിനെക്കുറിച്ച് തീരുമാനിക്കണമെങ്കില്‍ ആദ്യ സിനിമായായ വേലൈക്കാരന്‍ പുറത്തിറങ്ങണം. അതിന്റെ വിജയപരാജയങ്ങളെ ആശ്രയിച്ചായിരിക്കും ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ഫഹദ് പറഞ്ഞു.

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാനുമായി കരാര്‍ ഒപ്പിട്ട് അമേരിക്ക; ഒരു ദിവസം പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്ന് ട്രംപ്

Donald Trump: 'എണ്ണശേഖരം വികസിപ്പിക്കാന്‍ യുഎസ് സഹായിക്കും'; പാക്കിസ്ഥാന്‍ അനുകൂല നിലപാട് തുടര്‍ന്ന് ട്രംപ്, ഇന്ത്യക്ക് തിരിച്ചടി

കന്യാസ്ത്രീകളുടെ അറസ്റ്റ്: യുഡിഎഫ് എംപിമാര്‍ ഇന്ന് അമിത് ഷായെ കാണും

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

അടുത്ത ലേഖനം
Show comments