'എട്ട് മാസം സമയം തരുന്നു, അതിനുള്ളിൽ കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയില്ലെങ്കിൽ മോഹൻലാൽ നായകനാകും' - മമ്മൂട്ടിക്ക് ഡെഡ്ലൈൻ നൽകി പ്രിയദർശൻ

'എട്ട് മാസം സമയമുണ്ട്, അതിനുള്ളിൽ തീരുമാനം ആകണം' - മമ്മൂട്ടി ചിത്രത്തിനു ഡെഡ്‌ലൈൻ നൽകി പ്രിയദർശൻ

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2017 (14:23 IST)
മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ വരുന്നുണ്ടെങ്കിൽ തന്റെ കുഞ്ഞാലിമരയ്ക്കാറിൽ നിന്നും പിൻവാങ്ങുകയാണെന്ന് സംവിധായകൻ പ്രിയദർശൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോഴിതാ കുഞ്ഞാലിമരയ്ക്കാർ തുടങ്ങാൻ എട്ട് മാസം സമയം നൽകിയിരിക്കുകയാണ് സംവിധായകൻ സന്തോഷ് ശിവനു പ്രിയദർശൻ.
 
എട്ട് മാസം വരെ കാത്തിരിക്കാം. അതിനുള്ളില്‍ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ തുടങ്ങിയില്ലെങ്കില്‍ സ്വന്തം സിനിമയുമായി മുന്നോട്ട് പോവുമെന്ന് പ്രിയദര്‍ശന് അടുത്തിടെ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു‍. 
 
കേരളപ്പിറവി ദിനത്തിലായിരുന്നു പ്രിയദര്‍ശന്‍ തന്റെ പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ ഒരുക്കുന്നുവെന്നുള്ള വാര്‍ത്ത വന്നത്. ഇതോടെയാണ് ഓഗസ്ത് സിനിമാസ് മമ്മൂട്ടിയെ നായകനാക്കിയുള്ള കുഞ്ഞാലിമരയ്ക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
 
ഇതോടെ മോഹന്‍ലാലും മമ്മൂട്ടിയും കുഞ്ഞാലിമരക്കാരായി എത്തുന്നുവെന്നും ഇരുവരും തമ്മിൽ ഒരു മത്സരത്തിനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ്ങ് മേയില്‍ ആരംഭിക്കുമെന്നുള്ള വിവരവും പുറത്തുവിട്ടിരുന്നു. ഇതോടെയാണ് 'മമ്മൂട്ടിയെ നായകനാക്കി ചിത്രം ഒരുക്കുന്നുണ്ടെങ്കില്‍ മോഹന്‍ലാല്‍ ചിത്രത്തിന് പ്രസക്തിയില്ലെന്ന്' പ്രിയദര്‍ശന്‍ വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ കനക്കും

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

അടുത്ത ലേഖനം
Show comments