എന്റെ ജീവിതം തകര്‍ത്തത് ഐശ്വര്യ റായ് ആണ്: വെളിപ്പെടുത്തലുമായി യുവനടന്‍

ലോക സുന്ദരിക്കെതിരായി വെളിപ്പെടുത്തല്‍ നടത്തി യുവനടന്‍

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (11:04 IST)
ബോളിവുഡില്‍ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള സുന്ദരിയാണ് ഐശ്വര്യ റായ്. എവര്‍ഗ്രീന്‍ ലോകസുന്ദരി ആരെന്ന് ചോദിച്ചാല്‍ ഒരൊറ്റയുത്തരം - ആഷ്!. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവേ ഐശ്വര്യയെ തേടി വിവാദങ്ങളും എത്തിയിരുന്നു. 
 
വിവാദങ്ങളെയെല്ലാം അതിന്റെ വഴിക്ക് വിട്ടായിരുന്നു ഐശ്വര്യ - അഭിഷേക് ബച്ചന്‍ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞെങ്കിലും തന്റെ പഴയ ബന്ധങ്ങളുടെ പേരില്‍ ഐശ്വര്യയ്ക്ക് പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ, വിവേക് ഒബ്‌റൊയി നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. 
 
തന്റെ ജീവിതം ഇങ്ങനെയാകാന്‍ കാരണം ഐശ്വര്യ റായി ആണെന്നാണ് വിവേക് പറഞ്ഞിരിക്കുന്നത്. തന്റെ സിനിമാ ജീവിതം തകരാന്‍ കാരണം ആഷുമായിട്ടുള്ള വ്പ്രണയ പരാജയമാണെന്ന് വിവേക് പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ്. 
 
ബോളിവുഡിന്റെ സുന്ദരതാരമായി വളരുന്നതിനിടയിലാണ് വിവേക് ഐശ്വര്യയുമായി പ്രണയത്തിലാകുന്നത്. സല്‍മാന്‍ ഖാനുമായിട്ടുള്ള ബന്ധം തകര്‍ന്നു നില്‍ക്കുകയായിരുന്നു ഐശ്വര്യ. ഇതിനിടയിലാണ് വിവേകുമായി പ്രണയത്തിലാകുന്നത്.
 
എന്നാല്‍, ഈ ബന്ധം സല്‍മാന്‍ ഖാനു പിടിക്കുന്നില്ലെന്ന വെളിപ്പെടുത്തലുമായി വിവേക് രംഗത്തെത്തി. 2003 മാര്‍ച്ചില്‍ ഐശ്വര്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി പത്രസമ്മേളനത്തിലൂടെ വിവേക് വെളിപ്പെടുത്തി. ഇതോടെ ഐശ്വര്യ വിവേകില്‍ നിന്നും അകന്നു.
 
ഐശ്വര്യയുമായുള്ള പ്രണയം തകര്‍ന്നതും സല്‍മാന്റെ ഭീഷണിയുമാണ് തന്റെ സിനിമാ ജീവിതത്തെ പ്രതികൂലമായി ബാധിച്ചതെന്ന് തുറന്ന് പറഞ്ഞ് വിവേക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്നെ ഏറെ വിഷമിപ്പിച്ച ഒരു സംഭവമായിരുന്നു അതെന്ന് വിവേക് വെളിപ്പെടുത്തുന്നു.

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

അടുത്ത ലേഖനം
Show comments