Webdunia - Bharat's app for daily news and videos

Install App

ഒന്നാലോചിച്ചുനോക്കൂ, ഡേവിഡ് നൈനാനെ മമ്മൂട്ടി കൈവിട്ടിരുന്നെങ്കില്‍ !

Webdunia
വെള്ളി, 28 ഏപ്രില്‍ 2017 (17:32 IST)
ദൃശ്യം ജീത്തു ജോസഫ് ആദ്യം ആലോചിച്ചത് മമ്മൂട്ടിയെ നായകസ്ഥാനത്തുനിര്‍ത്തിയാണ്. രാജാവിന്‍റെ മകനും ഏകലവ്യനും മെമ്മറീസുമെല്ലാം അതിന്‍റെ സ്രഷ്ടാക്കള്‍ മമ്മൂട്ടിയെ മനസില്‍ കണ്ട് എഴുതിയ തിരക്കഥകളാണ്. ആ സിനിമകളൊന്നും മമ്മൂട്ടി സ്വീകരിച്ചില്ല. അതൊക്കെ അദ്ദേഹത്തിന്‍റെ കരിയറിലെ വലിയ നഷ്ടങ്ങളുമാണ്. ഒന്നാലോചിച്ചുനോക്കൂ, ദി ഗ്രേറ്റ്ഫാദര്‍ എന്ന എക്കാലത്തെയും വലിയ ഹിറ്റിനെയും മമ്മൂട്ടി അങ്ങനെ കൈവിട്ടിരുന്നെങ്കില്‍ !
 
ഇപ്പോള്‍ ഗ്രേറ്റ്ഫാദര്‍ തരംഗമാണ് എങ്ങും. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ മമ്മൂട്ടിച്ചിത്രം മാറിയിരിക്കുകയാണ്. കളക്ഷന്‍ 60 കോടിയും കടന്ന് കുതിക്കുമ്പോള്‍ ഈ സിനിമയിലെ ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രമായി സംവിധായകന്‍ ആദ്യം ആലോചിച്ചത് മമ്മൂട്ടിയെ അല്ല എന്ന വസ്തുത കൌതുകമുണര്‍ത്തുന്നതാണ്.
 
പൃഥ്വിരാജിനെ നായകനാക്കി ഈ സിനിമ ചെയ്യാനായിരുന്നു ഹനീഫ് അദേനിയുടെ പദ്ധതി. ഇതിനായി പൃഥ്വിയോട് കഥ പറഞ്ഞു. എന്നാല്‍ കഥ കേട്ട പൃഥ്വിരാജ് ‘ഇത് മമ്മൂക്ക ചെയ്താല്‍ നന്നാവും’ എന്നാണ് അഭിപ്രായപ്പെട്ടത്. മാത്രമല്ല, ഈ പ്രൊജക്ട് നിര്‍മ്മിക്കാനും പൃഥ്വി തയ്യാറായി.
 
ഒരു സിനിമയെക്കുറിച്ചുള്ള പൃഥ്വിരാജിന്‍റെ ദീര്‍ഘവീക്ഷണമാണ് ഈ സംഭവത്തിലൂടെ വെളിപ്പെടുന്നത്. മമ്മൂട്ടി ആയിരുന്നില്ല താരമെങ്കില്‍ ഗ്രേറ്റ്ഫാദറിന് ഇത്രയും വലിയ ബിസിനസ് നടക്കുമായിരുന്നില്ല. ഇന്ത്യയെങ്ങും ഇത്രവലിയ ആഘോഷവിജയമായി ഇത് മാറുമായിരുന്നില്ല.
 
100 കോടി ക്ലബിലേക്ക് മലയാളത്തിന്‍റെ രണ്ടാമത്തെ സംഭാവനയായി ഈ സിനിമ മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അത് എത്രദിവസത്തിനുള്ളില്‍ സംഭവിക്കുമെന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. 
 
ഓഗസ്റ്റ് സിനിമയുടെ 2011 മുതല്‍ 2016 വരെയുള്ള അഞ്ചുവര്‍ഷക്കാലത്തെ ചരിത്രത്തില്‍ ഏറ്റവും വലിയ ഹിറ്റാണ് ദി ഗ്രേറ്റ് ഫാദര്‍. ഈ സിനിമയുടെ മഹാവിജയം നിര്‍മ്മാണക്കമ്പനിക്ക് വന്‍ ലാഭമാണ് നേടിക്കൊടുത്തിരിക്കുന്നത്.
 
ഭാവിയില്‍ കൂടുതല്‍ മമ്മൂട്ടിച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഓഗസ്റ്റ് സിനിമ പ്ലാന്‍ ചെയ്യുന്നതായാണ് വിവരം. വെറും ആറുകോടി ചെലവില്‍ നിര്‍മ്മിച്ച സിനിമ 60 കോടിയും കടന്ന് കുതിക്കുന്ന മാജിക്കാണ് സംഭവിച്ചിരിക്കുന്നത്.
 
എല്ലാ ട്രേഡ് അനലിസ്റ്റുകളെയും അമ്പരപ്പിച്ച ഈ വിജയത്തിന് ഒരുകാരണമേയുള്ളൂ എന്നാണ് ഒടുവില്‍ കണ്ടെത്തിയിരിക്കുന്നത്. അത് മമ്മൂട്ടി എന്ന മെഗാസ്റ്റാര്‍ മാത്രമാണ്!

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില കൂടിക്കൂടിവരുന്നു, കാരണം അറിയാമോ

ഹിന്ദി ദേശീയ ഭാഷയല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് അണ്ണാമലൈ

അടുത്ത ലേഖനം
Show comments