Webdunia - Bharat's app for daily news and videos

Install App

ഒരിക്കല്‍ക്കൂടി പോത്തേട്ടന്‍ ബ്രില്ലിയന്‍സ്; തൊണ്ടിമുതലിനെ പുകഴ്ത്തി താരങ്ങളും

തൊണ്ടിമുതലിനെ വാനോളം പുകഴ്ത്തി താരങ്ങളും

Webdunia
ശനി, 1 ജൂലൈ 2017 (11:38 IST)
ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ദിലീഷ്പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കി തീയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തെ വാനോളം പുകഴ്ത്തി പ്രേക്ഷകര്‍ മാത്രമല്ല താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. 
 
ലിജോ ജോസ് പല്ലിശ്ശേരി;
 
ശെന്താ ഒരു പടം , അഭിനന്ദനങ്ങള്‍ മുഴങ്ങട്ടേ പടക്കം പൊട്ടുന്ന കയ്യടി...
 
അജു വര്‍ഗീസ്;
 
ഒരിക്കല്‍ക്കൂടി പോത്തേട്ടന്‍ ബ്രില്ലിയന്‍സ് !!!
 
സുജിത്ത് വാസുദേവ്:
 
ഒരു സിനിമ കഴിഞ്ഞു തിയേറ്റര്‍ വിട്ടു പുറത്തേക്കു വരുമ്പൊ ഒരു മലയാളി എന്ന നിലയില്‍ ഏറ്റവും അഭിമാനം തോന്നിയ സിനിമ. "തൊണ്ടിമുതലും ദൃക്‌സാക്ഷിയും". എല്ലാ അര്‍ത്ഥത്തിലും മുന്നിട്ടു നില്‍ക്കുന്ന സിനിമ. രാത്രി ഒന്നരക്ക് സിനിമ കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴിക്കു അസമയമാണെന്നുള്ള ഔചിത്യം നോക്കാതെ തന്നെ ഞാന്‍ ദിലീഷ് പോത്തനെ വിളിച്ചത് അതുകൊണ്ടാണ് . മലയാള സിനിമയെ ലോകനിലവാരത്തിലേക്കു ഉയര്‍ത്തിയ സിനിമ എന്ന് ഈ സിനിമയെ വിശേഷിപ്പിച്ചാല്‍ തെറ്റില്ല. അണിയറ പ്രവര്‍ത്തകര്‍ക്കും , അഭിനേതാക്കള്‍ക്കും എന്റെ എല്ലാവിധ ആശംസകളും.
 
ആനന്ദ് മധുസൂദനന്‍:
 
ലോക സിനിമകളിള്‍ മലയാളത്തിന്റെ ശബ്ദം "തൊണ്ടിമുതലും ദൃക്സാക്ഷിയും
 
രമ്യ രാജ്:
 
തൊണ്ടി മുതലും ദൃക്ഷാക്ഷിയും  ഒരു അതി ഗംഭീര സിനിമയാണ് .One of the greatest films of all time.
 
ഗോവിന്ദ് പി മേനോന്‍ :
 
എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകന്‍ ആരാണെന്നു ചോദിക്കുമ്പോള്‍ എന്നും കെ ജി ജോര്‍ജും പദ്മരാജനും വികെ പവിത്രനും ഒക്കെയാണ് മനസ്സില്‍ ആദ്യ സ്കാനിങ്ങില്‍ വരാറുള്ള റിസള്‍ട്ടുകള്‍. പക്ഷെ അത് ഇപ്പോള്‍ ദിലീഷ് പോത്തന്‍ എന്ന ഒറ്റ പേരിലോട്ടു എത്തി മുട്ടി നിക്കുന്നു. ഇനി ഈ റിസള്‍ട്ട് കൊറച്ചധികം കാലം നിക്കും എന്നെനിക്കുറപ്പുണ്ട്. മഹേഷിന്റെ പ്രതികാരം കണ്ടപ്പോള്‍ അത് ഏറെക്കുറെ ഉറപ്പിച്ചതാണ്. പക്ഷെ ഈ പുത്തന്‍ ബള്‍ബിന്റെ കാലാവധി എത്രയുണ്ടെന്നറിയാനാണ് രണ്ടാമത്തെ സിനിമയ്ക്കു വെയിറ്റ് ചെയ്തത് . ഉറപ്പിച്ചു , ഈ ബള്‍ബ് കൊറച്ചധികം കാലം ഇങ്ങനെ തകര്‍ത്തു മിന്നും. ശ്യാം പുഷ്ക്കരന്‍ ഒരു വാറന്റി ഐറ്റം ആണെന്നത് ഞാന്‍ നേരത്തെ ഉറപ്പിച്ചോണ്ട് അതില്‍ പ്രത്യേകിച്ച് ഒന്നും പറയുന്നില്ല. ഒരു വെറും ജീനിയസ്. പാവം. പിന്നെ ബിജിച്ചേട്ടനും രാജീവേട്ടനും കൂടെ കൂടി തൊണ്ടിമുതലൊരു അത്യുഗ്രന്‍ അനുഭവമാക്കി മാറ്റി . അഭിനയം എന്ന ഒന്ന് അതിനകത്തു കണ്ടില്ല. ഫഹദ് ഒക്കെ വെറും... ഹോ...രോമാഞ്ചം രോമാഞ്ചം .. സജീവ് പാഴൂര്‍ ആദ്യമായിട്ട് കേൾക്കുന്നഒരു ബോംബാണ് . നല്ല കര്‍ണ്ണകഠോരമായിത്തന്നെ അതങ്ങു പൊട്ടി . basically .. Pothettan's brilliance was never a fluke. He is the real deal. A bloody good deal for us.
 

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rains: പുതിയ ന്യൂനമർദ്ദപാത്തി, സംസ്ഥാനത്ത് 5 ദിവസം കൂടെ മഴ തുടരും, മഴ അലർട്ടുകൾ ഇങ്ങനെ

പഠനസമയം അരമണിക്കൂർ വർധിക്കും, സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി

ജനസംഖ്യയിൽ കുത്തനെ ഇടിവ്, ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് റഷ്യ, വിമർശനം രൂക്ഷം

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

അടുത്ത ലേഖനം
Show comments