Webdunia - Bharat's app for daily news and videos

Install App

കസബയുടെ ആദ്യദിനത്തില്‍ കേരളത്തിലെ കളക്ഷന്‍ 2.5 കോടി, അല്ലേ? കേട്ടോളൂ - കബാലിക്ക് 4 കോടി!

കബാലി വന്നു, കസബ മാറിനിന്നു - ആ റെക്കോര്‍ഡിന് വെറും രണ്ടാഴ്ച ആയുസ്!

Webdunia
ശനി, 23 ജൂലൈ 2016 (15:54 IST)
രണ്ടാഴ്ച മുമ്പ് മമ്മൂട്ടിച്ചിത്രമായ കസബ റിലീസായി. ആദ്യ ദിവസത്തെ കളക്ഷന്‍ 2.48 കോടി രൂപ!. ഒരു മലയാള ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍. രണ്ടാഴ്ചയ്ക്ക് ശേഷം രജനികാന്തിന്‍റെ കബാലി കേരളത്തില്‍ റിലീസായി. ആദ്യ ദിന കളക്ഷന്‍ നാലുകോടി രൂപ!
 
കസബയുടെ ആദ്യദിന കളക്ഷനേക്കാള്‍ ഒന്നരക്കോടി രൂപ അധികം സ്വന്തമാക്കി കേരളത്തിലെ തന്‍റെ ആദ്യദിനം ആഘോഷിക്കുകയായിരുന്നു രജനികാന്ത്. കേരളത്തില്‍ ഒരു സിനിമയ്ക്ക് ഇനി ഈ ആദ്യദിന കളക്ഷന്‍ തകര്‍ക്കണമെങ്കില്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും. ഇനി ഷങ്കറിന്‍റെ രജനി ചിത്രമായ ‘2.0’ ഈ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് പ്രതീക്ഷിക്കാം. 
 
കേരളത്തില്‍ മുന്നൂറിലധികം തിയേറ്ററുകളില്‍ കബാലി റിലീസായപ്പോള്‍ ഏറ്റവും വലിയ അടികിട്ടിയത് കസബയ്ക്ക് തന്നെ. ആദ്യ എട്ടുദിവസത്തിനുള്ളില്‍ 10 കോടി കടന്ന് കളക്ഷന്‍ മുന്നേറിയ കസബ പക്ഷേ കബാലിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കുന്നില്ല. കസബയുടെ ഷോകള്‍ ഗണ്യമായി വെട്ടിക്കുറച്ചു. കസബ എടുത്തുമാറ്റിയാണ് പല തിയേറ്ററുകളും കബാലി കൊണ്ടുവന്നത്.
 
നല്ല രീതിയില്‍ മുന്നേറിയിരുന്ന മമ്മൂട്ടിച്ചിത്രത്തെ തകര്‍ക്കുന്ന രീതിയിലുള്ള റിലീസ് രീതിയാണ് കബാലിക്ക് സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്. മോഹന്‍ലാലാണ് കേരളത്തില്‍ കബാലി വിതരണം ചെയ്തിരിക്കുന്നത്.

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഉമ്മയെ അടക്കം ആറ് പേരെ ഞാന്‍ കൊന്നു'; കൂസലില്ലാതെ അഫാന്‍, ഞെട്ടി പൊലീസ്

Shocking: തലസ്ഥാനത്തെ നടുക്കി കൂട്ടകൊലപാതകം, 3 ഇടങ്ങളിലായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊന്നു, 23 കാരനായ പ്രതി കീഴടങ്ങി

ആന്ധ്രപ്രദേശ് ഗവര്‍ണര്‍ക്ക് നാക്കുപിഴ! മുഖ്യമന്ത്രിയെ സംബോധന ചെയ്തത് 'നരേന്ദ്ര ചന്ദ്രബാബു നായിഡു'വെന്ന്

യുദ്ധം അവസാനിപ്പിക്കാന്‍ തടവുകാരെ കൈമാറാന്‍ തയ്യാറാണെന്ന് വ്‌ളാദിമിര്‍ സെലന്‍സ്‌കി

ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ അനിയനെ തിരഞ്ഞു; അനിയന്‍ മരിച്ച നിലയില്‍

അടുത്ത ലേഖനം
Show comments