Webdunia - Bharat's app for daily news and videos

Install App

കുഞ്ഞാലി മരയ്ക്കാറിൽ വീണ്ടും ട്വിസ്റ്റ്, ട്വിസ്റ്റോട് ട്വിസ്റ്റ്! - ആരു നേടും? മോഹൻലാലോ മമ്മൂട്ടിയോ?

ഇത് മത്സരം തന്നെയോ? മോഹൻലാലിന്റെ കുഞ്ഞാലി മരയ്ക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു! - ബഡ്ജറ്റ് 200 കോടി!

Webdunia
വെള്ളി, 3 നവം‌ബര്‍ 2017 (11:29 IST)
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാറിൽ നായകൻ മമ്മൂട്ടിയാണെങ്കിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാറിൽ നായകൻ മോഹൻലാൽ ആണ്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ആയി. നിർമാതാവ് സന്തോഷ് ടി കുരുവിളയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
മലയാളസിനിമയിലെ ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മോഹൻലാലിന്റെ കുഞ്ഞാലി മരയ്ക്കാരെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്നും നിർമാതാവ് പറയുന്നു. കുഞ്ഞാലി മരയ്ക്കാർ 2 എന്നാണ് സിനിമയുടെ പേര്. 200 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്ന് റിപ്പോർട്ട് ഉണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുക.  
 
ചരിത്രം ഇതിഹാസപുരുഷനെന്ന് വാഴ്ത്തുന്ന കുഞ്ഞാലി മരയ്‌ക്കാരായി ഒരേസമയം മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഒരുങ്ങുമ്പോൾ പ്രേക്ഷകർക്ക് അതൊരു പുത്തൻ കാഴ്ചയാകും. മമ്മൂട്ടി നായകനാകുന്ന സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണം കഴിഞ്ഞ ദിവസമാണ് നടന്നത്.
 
കുഞ്ഞാലി മരയ്ക്കാർ ആയി മമ്മൂട്ടി എത്തുമെന്ന് വർഷങ്ങൾക്ക് മുമ്പേ ചർച്ചകൾ നടന്നതാണ്. എന്നാൽ, പ്രിയൻ - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാരെ കുറിച്ചുള്ള റിപ്പോർട്ട് വന്നയുടൻ ആണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിനു വൻ സപ്പോർട്ടാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. അതോടെയാണ് മോഹൻലാലിനെ നായകനാക്കിയുള്ള കുഞ്ഞാലി മരയ്ക്കാർ നിർമാതാവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
 
പ്രിയനും മോഹൻലാലിനൊപ്പം ചിത്രം ചെയ്യുക എന്ന ചെറുപ്പം മുതലുള്ള സ്വപ്നമാണെന്നും സന്തോഷ് ടി കുരുവിള ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രിയദര്‍ശന്‍ തമിഴില്‍ സംവിധാനം ചെയ്യുന്ന നിമിറിന്റെ നിര്‍മാതാവാണ് സന്തോഷ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

അടുത്ത ലേഖനം
Show comments