കുറച്ചു തിരക്കുണ്ട് , പോയി കല്യാണം കഴിച്ചേച്ചും വരാം - ഇതുപോലൊരു കല്യാണം അറിയിക്കല്‍ എവിടേയും നടന്നിട്ടുണ്ടാകില്ല

ബേസില്‍ ജോസഫിനിത് ഇരട്ടി മധുരം! കല്യാണവും മമ്മൂക്കയുടെ സിനിമയും!

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (08:49 IST)
കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന സംവിധായകന്‍ ബേസില്‍ ജോസഫ് ഇന്ന് വിവാഹിതനാകുന്നു. എലിസബത്ത് സാമുവല്‍ എന്ന എലിയാണ് വധു. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുന്നത്. വയനാട് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയില്‍ വെച്ചാണ് വിവാഹം.
 
ജൂലൈ 31ന് വധുവിന്റെ നാടായ കോട്ടയം തോട്ടക്കാട് മാര്‍ അപ്രേം പള്ളിയില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. ട്രഡീഷനല്‍ ക്രിസ്ത്യന്‍ ആചാരങ്ങളോടെയാണ് വിവാഹം നടക്കുന്നത്. തന്റെ വിവാഹക്കാര്യം ബേസില്‍ തന്നെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. വളരെ വ്യത്യസ്തമായ രീതിയിലാണ് ബേസില്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
 
ബേസില്‍ ജോഫസിന്റെ വാക്കുകളിലൂടെ:
 
നമസ്കാരം . ഇന്ന് ചിങ്ങം ഒന്ന് . എന്റെ കല്യാണം ആണ് . ഒപ്പം ഏറ്റവും വലിയ കല്യാണ സമ്മാനമായി എനിക്ക് കിട്ടിയ ഒരു സന്തോഷ വാര്‍ത്ത കൂടി ഉണ്ട് . അടുത്ത സിനിമ. നമ്മുടെ സ്വന്തം മമ്മൂക്കയും ടോവിനോയും നായകന്മാരാകുന്നു. എഴുതുന്നത് ഉണ്ണി ചേട്ടമ് ( ഉണ്ണി.ആര്‍ ). നിര്‍മാണം ഇ ഫോര്‍ എന്റര്‍ട്ടൈന്‍റ്മെന്‍റ്സിനു വേണ്ടി മുകേഷ് ആര്‍ മേത്ത , സി .വി സാരഥി കൂടെ AVA പ്രൊഡക്ഷൻസിന് വേണ്ടി A.V അനൂപും ചേര്‍ന്ന് നിര്‍വഹിക്കുന്നു . ബാക്കി വിവരങ്ങള്‍ വഴിയേ അറിയിക്കാം ..
കുറച്ചു തിരക്കുണ്ട് . പോയി കല്യാണം കഴിച്ചേച്ചും വരാം . പുതിയ ജീവിതവും പുതിയ സിനിമയും അടിപൊളി ആവാന്‍ എല്ലാവരും ഒന്ന് ആശംസിച്ചേരെ .വൈകിട്ട് നല്ല ചെത്ത് കല്യാണ ഫോട്ടോസും ആയിട്ട് വരാം. അപ്പൊ ബൈ ബൈ.

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമ പെന്‍ഷന്‍: നവംബറില്‍ കുടിശ്ശികയടക്കം 3,600 രൂപ ലഭിക്കും

സംസ്ഥാനത്ത് 10 മാസത്തിനുള്ളില്‍ 314 മരണങ്ങളും 4688 പേര്‍ക്ക് രോഗബാധയും: എലിപ്പനി പിടിമുറുക്കുന്നു, പ്രതിരോധം ഫലപ്രദമല്ലേ?

പിഎം ശ്രീ മരവിപ്പിക്കല്‍ കത്തിന്റെ കരട് തയ്യാറായി; മുഖ്യമന്ത്രി കണ്ട ശേഷം കേന്ദ്രത്തിലേക്ക് പോകും

സ്വര്‍ണ കൊള്ളക്കേസില്‍ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

ആശാ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു; ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കും

അടുത്ത ലേഖനം
Show comments