Webdunia - Bharat's app for daily news and videos

Install App

കുറച്ച് സമയം ഫ്രീ കിട്ടി, മൂന്ന് തിരക്കഥയെഴുതി - ഷങ്കര്‍ വീണ്ടും!

Webdunia
ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (16:29 IST)
കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി തമിഴിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കര്‍ ഒരു ദിവസം പോലും വിശ്രമിക്കാതെ ജോലിയിലാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിസ്മയം എന്ന് വിശേഷിപ്പിക്കാവുന്ന 'ഐ' എന്ന സിനിമയുടെ ജോലിയിലാണ് ഷങ്കര്‍. ഐ നവംബര്‍ അവസാന വാരമാണ് പ്രദര്‍ശനത്തിനെത്തുന്നത്.
 
ഷൂട്ടിംഗ് പൂര്‍ത്തിയായതോടെ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലായി അദ്ദേഹം. തമിഴിലും ഹിന്ദിയിലും തെലുങ്കിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. അതിന്‍റെ ഡബ്ബിംഗ് ജോലികള്‍ നടന്നുവരികയാണ്. അതിനിടയില്‍ സ്വന്തം നിര്‍മ്മാണക്കമ്പനിയായ എസ് പിക്ചേഴ്സ് നിര്‍മ്മിക്കുന്ന 'കപ്പല്‍' എന്ന കോമഡിച്ചിത്രത്തിന്‍റെ ജോലികളിലും മുഴുകുന്നു ഷങ്കര്‍.
 
ഈ തിരക്കുകള്‍ക്കെല്ലാമിടയില്‍ കുറച്ചു ദിവസം ഷങ്കറിന് ഫ്രീ ആയിരിക്കാന്‍ കഴിഞ്ഞിരുന്നു. ഐയുടെ ഷെഡ്യൂളില്‍ വന്ന ചെറിയ ഒരു ബ്രേക്ക്. ആ സമയവും പാഴാക്കിയില്ല ഈ മഹാസംവിധായകന്‍. തിരക്കഥയെഴുതാനാണ് ആ സമയം ഉപയോഗിച്ചത്.
 
ഒന്നും രണ്ടുമല്ല, കുറഞ്ഞ സമയത്തിനുള്ളില്‍ മൂന്ന് തിരക്കഥകളാണ് ഷങ്കര്‍ എഴുതിയത്. ഇതില്‍ 'എന്തിരന്‍ 2'ന്‍റെ തിരക്കഥയുമുണ്ട്. അടുത്തതായി എന്തിരന്‍ 2 ചെയ്യണോ മറ്റ് രണ്ട് തിരക്കഥകളില്‍ ഏതെങ്കിലും ചെയ്യണോ എന്ന് ഷങ്കര്‍ പിന്നീട് തീരുമാനിക്കും. 'ഇന്ത്യന്‍ 2' ചെയ്യാനും ഷങ്കറിന് പദ്ധതിയുണ്ട് എന്നാണ് സൂചന.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് 18 കാരിയുടെ വെളിപ്പെടുത്തല്‍; അഞ്ച് പേര്‍ അറസ്റ്റില്‍

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

Show comments