Webdunia - Bharat's app for daily news and videos

Install App

ക്ലൈമാക്സ് തീരുമാനമായി, പ്രഭാസും മോഹന്‍ലാലും ഏറ്റുമുട്ടും!

Webdunia
ബുധന്‍, 3 മെയ് 2017 (12:42 IST)
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച അഭിനയപ്രതിഭയാണ് മോഹന്‍ലാല്‍. ഇക്കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സോഫീസ് മാജിക്കുകള്‍ മോഹന്‍ലാലിന്‍റെ വകയായിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് മോഹന്‍ലാലും ബഹുബലി സീരീസിലൂടെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരങ്ങളുടെ പട്ടികയിലെത്തിയ പ്രഭാസും ഒന്നിക്കുന്നു എന്നതാണ്.
 
രണ്ടാമൂഴത്തിന്‍റെ സിനിമാവിഷ്കാരമായ ‘മഹാഭാരത’ത്തിലാണ് മോഹന്‍ലാല്‍ - പ്രഭാസ് കൂട്ടുകെട്ട് ഉണ്ടാകുന്നത്. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഒരു സുപ്രധാന കഥാപാത്രത്തിനായി പ്രഭാസിനെ സമീപിച്ചുകഴിഞ്ഞു.
 
ദുരോധനനാകാനാണ് പ്രഭാസിനെ സമീപിച്ചതെന്ന് സ്ഥിരീകരിക്കാനാകാത്ത റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയാണെങ്കില്‍ മോഹന്‍ലാലും പ്രഭാസും തമ്മിലുള്ള ഗദായുദ്ധമായിരിക്കും മഹാഭാരതം സിനിമയുടെ ഹൈലൈറ്റ്. ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ മോഹന്‍ലാലും പ്രഭാസും ഏറ്റുമുട്ടുന്ന രംഗം ഏവരെയും ത്രില്ലടിപ്പിക്കുന്നതായിരിക്കും. 
 
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതം 1000 കോടിയുടെ പ്രൊജക്ടാണ്. ബാഹുബലി 2ന്‍റെ രണ്ടോ മൂന്നോ ഇരട്ടി ബൃഹത്തായ പ്രൊജക്ടായിരിക്കും മഹാഭാരതം. സാബു സിറിളാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനര്‍. പൃഥ്വിരാജ്, ഹൃത്വിക് റോഷന്‍ തുടങ്ങിയവരും ഈ സിനിമയുടെ ഭാഗമായേക്കുമെന്നാണ് സൂചന.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; കുറവ് ആസ്തിയുള്ളവരില്‍ മൂന്നാമത് പിണറായി

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

അടുത്ത ലേഖനം
Show comments