Webdunia - Bharat's app for daily news and videos

Install App

ഗ്രേറ്റ്ഫാദറിലെ ഡേവിഡ് നൈനാനെ ആദ്യം തിരിച്ചറിഞ്ഞത് മമ്മൂട്ടിയല്ല, പൃഥ്വിരാജ്; അതെങ്ങനെ സംഭവിച്ചു?

Webdunia
ചൊവ്വ, 4 ഏപ്രില്‍ 2017 (15:02 IST)
ഗ്രേറ്റ്ഫാദര്‍ തരംഗമാണ് എങ്ങും. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ മമ്മൂട്ടിച്ചിത്രം മാറിയിരിക്കുകയാണ്. അഞ്ചുദിനം കൊണ്ട് 25 കോടിയും കടന്ന് കളക്ഷന്‍ കുതിക്കുമ്പോള്‍ ഈ സിനിമയിലെ ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രമായി സംവിധായകന്‍ ആദ്യം ആലോചിച്ചത് മമ്മൂട്ടിയെ അല്ല എന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്.
 
പൃഥ്വിരാജിനെ നായകനാക്കി ഈ സിനിമ ചെയ്യാനായിരുന്നു ഹനീഫ് അദേനിയുടെ പദ്ധതി. ഇതിനായി പൃഥ്വിയോട് കഥ പറഞ്ഞു. എന്നാല്‍ കഥ കേട്ട പൃഥ്വിരാജ് ‘ഇത് മമ്മൂക്ക ചെയ്താല്‍ നന്നാവും’ എന്നാണ് അഭിപ്രായപ്പെട്ടത്. മാത്രമല്ല, ഈ പ്രൊജക്ട് നിര്‍മ്മിക്കാനും പൃഥ്വി തയ്യാറായി.
 
ഒരു സിനിമയെക്കുറിച്ചുള്ള പൃഥ്വിരാജിന്‍റെ ദീര്‍ഘവീക്ഷണമാണ് ഈ സംഭവത്തിലൂടെ വെളിപ്പെടുന്നത്. മമ്മൂട്ടി ആയിരുന്നില്ല താരമെങ്കില്‍ ഗ്രേറ്റ്ഫാദറിന് ഇത്രയും വലിയ ബിസിനസ് നടക്കുമായിരുന്നില്ല. ഇന്ത്യയെങ്ങും ഇത്രവലിയ ആഘോഷവിജയമായി ഇത് മാറുമായിരുന്നില്ല.
 
100 കോടി ക്ലബിലേക്ക് മലയാളത്തിന്‍റെ രണ്ടാമത്തെ സംഭാവനയായി ഈ സിനിമ മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അത് എത്രദിവസത്തിനുള്ളില്‍ സംഭവിക്കുമെന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. 

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

അടുത്ത ലേഖനം
Show comments