ചിരിപ്പിച്ചും ചിന്തിപ്പിച്ചും പുള്ളിക്കാരന്‍ സ്റ്റാര്‍ ആകുന്നു! - ആദ്യ റിപ്പോര്‍ട്ട് പുറത്ത്

പുള്ളിക്കാരന്‍ സ്റ്റാറാ - സുന്ദരമീ ചിത്രം

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (11:54 IST)
മമ്മൂട്ടിയുടെ ഓണവിരുന്നായി ‘പുള്ളിക്കാരന്‍ സ്റ്റാറാ’ തീയേറ്ററുകളില്‍ എത്തിക്കഴിഞ്ഞു. വളരെ സുന്ദരവും ലളിതവുമായ കിടിലന്‍ ചിത്രമാണിതെന്നാണ് ആദ്യ പ്രതികരണം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും പുള്ളിക്കാരന്‍ മുന്നേറുകയാണ്. സുന്ദരമായ രീതിയിലാണ് ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
പ്രേക്ഷകരെ ബോറടിപ്പിക്കാതെ കണ്ടിരുത്തുന്ന കിടിലന്‍ സിനിമ. പ്രാഞ്ചിയേട്ടന്‍ അന്റ് ദ സെയ്ന്റ് എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ഇന്നസെന്റ് - മമ്മൂട്ടി കോമ്പോ ചിരി വിടര്‍ത്തുകയാണ്. കോമഡിയുടെ കാര്യത്തില്‍ ഇരുവരും കട്ടയ്ക്ക് കട്ടയാണ്. കരഞ്ഞു കൊണ്ട് പ്രേക്ഷകരെക്കൊണ്ട് കയ്യടിപ്പിക്കുന്ന ഇക്ക മാജിക് ചിത്രത്തിലും ഉണ്ടെന്നാണ് സൂചന.  
 
ചിത്രത്തില്‍ ടീച്ചര്‍ ട്രെയിനിംഗ് കോളജിലെ അധ്യാപകനായ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വളരെ പ്രത്യേകതകളുള്ള കഥാപാത്രമാണിത്. ലൌഡ് സ്പീക്കറിന് ശേഷം മമ്മൂട്ടി ഇടുക്കി സ്വദേശിയെ സ്ക്രീനില്‍ അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത.
 
ഇന്നസെന്‍റ്, സോഹന്‍ സീനുലാല്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രതീഷ് രവി തിരക്കഥയെഴുതുന്ന ‘പുള്ളിക്കാരന്‍ സ്റ്റാറാ’യില്‍ എം ജയചന്ദ്രന്‍ ഈണമിട്ട മനോഹരമായ ഗാനങ്ങളുണ്ട്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നു; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

ശബരിമല സ്വര്‍ണക്കൊള്ള: അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

അടുത്ത ലേഖനം
Show comments