Webdunia - Bharat's app for daily news and videos

Install App

ചുംബനം ഇഷ്ടമായില്ല, അര്‍നോള്‍ഡ് ഇറങ്ങിപ്പോയി!

Webdunia
വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (14:49 IST)
അര്‍നോള്‍ഡ് ഷ്വാര്‍സനെഗര്‍ ഒരു തമിഴ് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിന് വരിക. ഒരു ചരിത്ര സംഭവം തന്നെയാണ്. ഷങ്കര്‍ സംവിധാനം ചെയ്ത വിക്രം ചിത്രം 'ഐ' ലോകശ്രദ്ധയാകര്‍ഷിച്ചതും അങ്ങനെയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളെല്ലാം നല്ല കവറേജ് കൊടുത്ത ഈ ചടങ്ങില്‍ ചില അസുഖകരമായ കാര്യങ്ങളും അരങ്ങേറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഓഡിയോ ലോഞ്ച് ചടങ്ങിനെത്തിയ അര്‍നോള്‍ഡ് ഷാര്‍സനെഗര്‍ ഓഡിയോ റിലീസിന് കാത്തുനില്‍ക്കാതെ സ്ഥലം വിട്ടതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. അവതാരകര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും എന്തുകൊണ്ട് ഓഡിയോ റിലീസ് സമയം വരെ കാത്തിരിക്കാന്‍ അര്‍നോള്‍ഡ് തയ്യാറായില്ല?
 
ഓഡിയോ ലോഞ്ച് ചടങ്ങിലെ വലിയ ജനക്കൂട്ടവും ആരവവും അര്‍നോള്‍ഡിനെ അസ്വസ്ഥനാക്കിയിരുന്നു. മാത്രമല്ല, എയര്‍കണ്ടീഷന്‍ സംവിധാനം പ്രവര്‍ത്തനം നിലച്ചതും അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കി. എന്നാല്‍ എല്ലാം സഹിച്ച് ഓഡിയോ റിലീസ് വരെ നില്‍ക്കാന്‍ അദ്ദേഹം യഥാര്‍ത്ഥത്തില്‍ തയ്യാറായതാണ്. അതിനിടയിലാണ് ബോഡി ബില്‍ഡര്‍മാരുടെ ശരീരപ്രദര്‍ശനം നടന്നത്. അത് അര്‍നോള്‍ഡിന് ഇഷ്ടമുള്ള വിഷയവുമാണല്ലോ. ഷോ ആസ്വദിച്ചങ്ങനിരിക്കേ പെട്ടെന്ന് ഒരു ബോഡി ബില്‍ഡര്‍ പാഞ്ഞെത്തി അര്‍നോള്‍ഡിന്‍റെ കൈ പിടിച്ച് ചുംബിച്ചു.
 
ഇതോടെ ആകെ അസ്വസ്ഥനായ അര്‍നോള്‍ഡ് ഷ്വാര്‍സനെഗര്‍ ഓഡിയോ റിലീസിന് കാത്തുനില്‍ക്കാതെ സ്ഥലം കാലിയാക്കുകയായിരുന്നുവത്രേ.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില കൂടിക്കൂടിവരുന്നു, കാരണം അറിയാമോ

Show comments