ട്യൂഷനു പോകുന്നതിനിടെ വഴി ചോദിച്ച് വന്നയാൾ മാറിൽ പിടിച്ച് ഞെരിച്ചു, സിനിമയിൽ വന്നപ്പോഴും കിടക്ക പങ്കിടാനുള്ള ക്ഷണമുണ്ടായിട്ടുണ്ട്: പത്മപ്രിയ

ഞെട്ടിക്കുന്ന വെലിപ്പെടുത്തലുമായി പത്മപ്രിയ

Webdunia
വെള്ളി, 3 നവം‌ബര്‍ 2017 (14:56 IST)
വെറുമൊരു തുറന്നു പറച്ചിലിന്റെ മാർഗം മാത്രമായിരുന്നില്ല മീ ടൂ ഹാഷ് ടാഗ് ക്യാംപെയ്ൻ. തങ്ങൾക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ള എല്ലാ ദുരനുഭവങ്ങളും തുറന്നു പറയുന്നതിനൊപ്പം അതൊരു ആശ്വാസം കൂടിയായിരുന്നു. ഇത്രയും നാൾ മനസ്സിൽ ഒളിപ്പിച്ചു വെച്ചത് പറഞ്ഞതിന്റെ ആശ്വാസം. 
 
മീ ടൂ ക്യാമ്പെയിനിലൂടെ നടി പത്മപ്രിയയും തനിക്ക് നേരെയുണ്ടായ ദുരനുഭവം പങ്കുവെയ്ക്കുകയാണ്. കുട്ടിക്കാലത്ത് തനിക്ക് നേരെയുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് പത്മപ്രിയ. ഹൈദരാബാദിൽ ആയിരുന്നു താരത്തിന്റെ ബാല്യകാലം. 12 വയസ്സുള്ളപ്പോൾ ട്യൂഷനു പോകാറുണ്ടായിരുന്നുവെന്ന് താരം പറയുന്നു.
 
'ഒരു ദിവസം ട്യൂഷന് പോകുന്നതിനിടെ അപരിചിതനായ ഒരാള്‍ വഴി ചോദിച്ചു. പത്മപ്രിയ വഴി പറഞ്ഞ് കൊടുക്കുന്നതിനിടെ അവിചാരിതമായി അയാള്‍ മാറില്‍ പിടിച്ച് ഞെരിച്ചു. എന്താണ് സംഭവിച്ചത് എന്ന് പത്മപ്രിയയ്ക്ക് മനസ്സിലാകുന്നതിന് മുന്‍പേ അയാള്‍ ഓടിക്കളഞ്ഞിരുന്നു'വെന്ന് താരം പറയുന്നു. 
 
സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന താരം നേരത്തേ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. സിനിമയില്‍ എത്തിയ ശേഷവും തനിക്ക് കിടക്ക പങ്കിടാനുള്ള അഭ്യര്‍ത്ഥനകള്‍ അടക്കം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പത്മപ്രിയ പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണകൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്യും

ഗാസയില്‍ ഹമാസിനെ നശിപ്പിക്കുന്നത് തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി; അമേരിക്കയുടെ പദ്ധതി നടക്കില്ല

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുസ്ലീങ്ങള്‍ക്കെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

അടുത്ത ലേഖനം
Show comments