തെറ്റാണ് സർ, എന്റെ അച്ഛൻ അങ്ങനെ ചെയ്തിട്ടില്ല, ഇനി ചെയ്യുകയും ഇല്ല: ദുൽഖർ സൽമാൻ

ഒരിക്കലുമില്ല സർ, എന്റെ അച്ഛൻ അങ്ങനെ ചെയ്യില്ല: ദുൽഖർ സൽമാൻ

Webdunia
ശനി, 16 ജൂണ്‍ 2018 (08:51 IST)
ഇല്ലാത്ത കാര്യം പറഞ്ഞാൽ ആർക്കാണേലും സഹിക്കില്ല. കൂടെ സ്വന്തം അച്ഛന്റെ പേരുകൂടി ചേർത്താണെങ്കിലോ? എങ്കിൽ പിന്നെ പറയുകയേ വേണ്ട. മറുപടി കൊടുത്തിരിക്കും. അത്തരത്തിലൊരു മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
 
ബോളിവുഡിലെ പ്രശസ്ത ട്രെഡ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരണ്‍ ആദര്‍ശിന് കിളി പോകുന്ന മറുപടി നൽകിയിരിക്കുന്നത് ദുൽഖർ സൽമാൻ ആണ്. ദുല്‍ഖറിന്റെ ആദ്യ ഹിന്ദി സിനിമയായ കര്‍വാന്‍ റിലീസിന് ഒരുങ്ങുകയാണ്. മകന്റെ സിനിമയുടെ പ്രമോഷന് മമ്മൂട്ടി മുന്നിലുണ്ടാകും എന്ന തരത്തില്‍ വാർത്തകൾ വന്നിരുന്നു. 
 
തരൺ ആദർശും ഇത്തരത്തിൽ ഒരു പോസ്റ്റ് ട്വീറ്റ് ചെയ്തിരുന്നു. നടന്‍ മമ്മൂട്ടി മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദി അരങ്ങേറ്റ ചിത്രമായ കര്‍വാന്‍ പ്രചരണ പരിപാടിയില്‍ പങ്കെടുക്കുന്നു. എന്നായിരുന്നു ട്വീറ്റ്. എന്നാൽ, ഇതിന് ദുൽഖർ നൽകിയ മറുപടിയാണ് വൈറലാകുന്നത്.
 
‘തികച്ചും തെറ്റായ വാര്‍ത്ത സാര്‍, എന്റെ അച്ഛന്‍ എന്നെയോ എന്റെ സിനിമയെയോ ഇതുവരെ പ്രമോട്ട് ചെയ്തിട്ടില്ല. അതില്‍ ഒരു മാറ്റവും വരില്ല. ആരോ പടച്ചുവിട്ട വാർത്തയാണ്’ - ദുൽഖർ കുറിച്ചു.
 
ദുല്‍ഖറിന്റെ ട്വീറ്റ് കണ്ട് തരണ്‍ തന്റെ തെറ്റു തിരുത്തി. മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു. തെറ്റു തിരുത്തിയതിൽ നന്ദി - എന്നായിരുന്നു മറുപടി ട്വീറ്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

ഒരാളെപോലും വെറുതെ വിടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

ലോട്ടറി കമ്മീഷനും ഏജന്റ് ഡിസ്‌കൗണ്ടും വര്‍ധിപ്പിച്ചു; 50രൂപ ടിക്കറ്റ് വില്‍പ്പനയില്‍ 36 പൈസയോളം അധികമായി ഏജന്റുമാര്‍ക്ക് ലഭിക്കും

പാകിസ്താന്റെ വ്യോമ താവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട്; അതീവ ജാഗ്രതയില്‍ പാകിസ്ഥാന്‍

അടുത്ത ലേഖനം
Show comments