Webdunia - Bharat's app for daily news and videos

Install App

തോക്ക് കിട്ടിയിരുന്നെങ്കില്‍ അന്ന് ചാക്കോച്ചനെ താന്‍ കൊല്ലുമായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രമേഷ് പിഷാരടി !

തോക്ക് കിട്ടിയിരുന്നെങ്കില്‍ അന്ന് കുഞ്ചാക്കോ ബോബനെ കൊന്നേനെയെന്ന് രമേഷ് പിഷാരടി

Webdunia
വ്യാഴം, 18 മെയ് 2017 (11:05 IST)
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രമേഷ് പിഷാരടി. ആര്‍ ജെ മാത്തുക്കുട്ടിയുമായുള്ള അഭിമുഖത്തിനിടയിലാണ് മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ചോക്ലേറ്റ് ഹീറോയായ കുഞ്ചാക്കോ ബോബനെ കൊല്ലാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന കാര്യം പിഷാരടി വ്യക്തമാക്കിയത്. ഹാസ്യ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ പിഷാരടി ജനപ്രിയ പരിപാടികളുടെ അവതാരകനായി മിനി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടയിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
 
കുഞ്ചാക്കോ ബോബനെ കൊലപ്പെടുത്തണമെന്ന ആഗ്രഹവുമായി നടന്ന നാളുകളുണ്ടായിരുന്നു. അനിയത്തിപ്രാവ് എന്ന സിനിമ ഇറങ്ങി തിളങ്ങി നില്‍ക്കുന്ന കുഞ്ചാക്കോ ബോബനെ എങിനെയെങ്കിലും കൊല്ലണമെന്നായിരുന്നു തന്റെ ആഗ്രഹം. ആ സമയത്ത് ആരെങ്കിലും ഒരു തോക്ക് തന്നിട്ട് വെടി വെക്കാന്‍ തന്നോട് പറഞ്ഞിരുന്നുവെങ്കില്‍ ആദ്യം ചെന്ന് വെടി വെക്കുന്നത് ചാക്കോച്ചനെ ആയിരിക്കുമെന്ന് രമേഷ് പിഷാരടി പറഞ്ഞു. മാത്തുക്കുട്ടിയുമായുള്ള ഈ അഭിമുഖമാണ് നവമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
 
ഇത്തരത്തിലൊരു വൈരാഗ്യം തോന്നാനുണ്ടായ കാരണവും പിഷാരടി വ്യക്തമാക്കി. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ മുഴുവനും നേടിയതിന്റെ ദേഷ്യമായിരുന്നു തനിക്ക് ചാക്കോച്ചനോടുണ്ടായിരുന്നത്. കോളേജ് പയ്യനായ ചാക്കോച്ചനെ ആ സമയത്ത് പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ഓട്ടോഗ്രാഫിലും പരസ്യങ്ങളിലുമെല്ലാം ചാക്കോച്ചന്‍ മാത്രമായിരുന്നു താരം. അതേസമയം തനിക്ക് ഇത്തരമൊരു വൈരാഗ്യം തോന്നിയ കാര്യം ചാക്കോച്ചനോട് നേരിട്ടു പറഞ്ഞിട്ടുണ്ടെന്നും പിഷാരടി പറയുന്നു. 

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങള്‍ക്കെതിരെ വന്നാല്‍ പ്രത്യാഘാതം വലുതായിരിക്കും; ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഭീഷണി

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ സജീവമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? എങ്ങനെയെന്ന് നോക്കാം

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും

അടുത്ത ലേഖനം
Show comments