ദിലീപിനൊപ്പം അഭിനയിക്കരുത്! ഭീഷണിയെ വകവെയ്ക്കാതെ രണ്ടും കൽപ്പിച്ച് സിദ്ധാർത്ഥ്!

ആ വിരട്ടലിലൊന്നും സിദ്ധാർത്ഥ് വീഴില്ല

Webdunia
ബുധന്‍, 1 നവം‌ബര്‍ 2017 (10:32 IST)
നടിയെ ആക്രമിച്ച കേസിൽ ജനപ്രിയ നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കേസിൽ ജാമ്യം ലഭിച്ച് ദിലീപ് പുറത്തിറങ്ങിയെങ്കിലും താരത്തിനെ എതിർക്കുന്നവരുടെ ഒരു വൻ പട തന്നെ മലയാള സിനിമയിൽ ഉണ്ട്. 
 
മുരളി ഗോപിയുടെ തിരക്കഥയിൽ പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കുമ്മാരസംഭവത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. തെന്നിന്ത്യൻ താരം സിദ്ധാർത്ഥും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 
 
ഇപ്പോഴിതാ, കുമ്മാരസംഭവത്തിൽ നിന്നും പിന്മാറണമെന്നും ദിലീപിനൊപ്പം അഭിനയിക്കരുതെന്നും സിദ്ധാർത്ഥിനു മേൽ സിനിമ മേഖലയിലുള്ളവർ സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ട്. സഹപ്രവര്‍ത്തകയെ ആക്രമിച്ച ദിലീപിനോടൊപ്പം അഭിനയിക്കരുതെന്ന തരത്തിലാണ് സിദ്ധാര്‍ത്ഥിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായത്. 
 
എന്നാല്‍ എല്ലാ വെല്ലുവിളികളെയും ധീരമായി നേരിട്ടാണ് സിദ്ധാര്‍ത്ഥ് ദിലീപിനൊപ്പം അഭിനയിക്കാന്‍ എത്തുന്നത്. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ചിത്രത്തില്‍ അഭിനയിക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു. നമിത പ്രമോദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments