Webdunia - Bharat's app for daily news and videos

Install App

ദിലീപ് ആഗ്രഹിക്കുന്നു, ഒരു വമ്പന്‍ ഹിറ്റ്; അതിന് വഴി ഇതേയുള്ളൂ.... !

ഒരു മെഗാഹിറ്റ് തന്നെ ദിലീപിന്‍റെ ലക്‍ഷ്യം; അതിന് വഴിയും കണ്ടെത്തി!

Webdunia
ബുധന്‍, 15 ഫെബ്രുവരി 2017 (16:19 IST)
ദിലീപിന് ഇപ്പോള്‍ ഒരു പണം‌വാരിപ്പടം വേണം. 2015ല്‍ ‘2 കണ്‍‌ട്രീസ്’ കഴിഞ്ഞ് അത്രയും മികച്ച ഒരു വിജയം ലഭിച്ചിട്ടില്ല. കിംഗ് ലയറും വെല്‍കം ടു സെന്‍‌ട്രല്‍ ജയിലും പ്രതീക്ഷിച്ചത്ര ഹിറ്റുകളായില്ല. ഒരു വമ്പന്‍ ഹിറ്റ് എന്ന ലക്‍ഷ്യവുമായി ദിലീപ് ഇപ്പോള്‍ സമീപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനെയാണ്.
 
തൊട്ടതെല്ലാം പൊന്നാക്കുന്ന വിനീത് ശ്രീനിവാസന്‍ അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ ദിലീപ് ആയിരിക്കും നായകന്‍. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ചിത്രീകരണം ആരംഭിക്കും. 
 
ആദ്യമായാണ് ഒരു സൂപ്പര്‍താരത്തെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സിനിമയൊരുക്കുന്നത്. ഇതുവരെ ചെയ്ത സിനിമകളിലൊക്കെ യുവതാരങ്ങളായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
ചെറിയ ബജറ്റില്‍ സിനിമയെടുത്ത് വമ്പന്‍ ഹിറ്റാക്കി മാറ്റാനുള്ള വിനീതിന്‍റെ കഴിവ് തിരിച്ചറിഞ്ഞാണ് ദിലീപ് പുതിയ പ്രൊജക്ട് പ്ലാന്‍ ചെയ്തിരിക്കുന്നത്. തട്ടത്തിന്‍ മറയത്ത് പോലെ, ജേക്കബിന്‍റെ സ്വര്‍ഗരാജ്യം പോലെ ഒരു തകര്‍പ്പന്‍ ഹിറ്റാണ് ദിലീപ് ആഗ്രഹിക്കുന്നത്.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു

India- Pakistan: സലാൽ അണക്കെട്ട് തുറന്നുവിട്ട് ഇന്ത്യ, പാകിസ്ഥാൻ പ്രളയഭീതിയിൽ

കെ സുധാകരന്‍ പുറത്ത്, സണ്ണി ജോസഫ് പുതിയ കെപിസിസി പ്രസിഡന്റ്, അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍

പാക്കിസ്ഥാന്റെ തിരിച്ചടിയെ തകര്‍ത്ത് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ത്തു

India - Pakistan: തുടങ്ങിയിട്ടേ ഉള്ളുവെന്ന് പറഞ്ഞത് വെറുതെയല്ല, ലാഹോറിൽ ആക്രമണം കടുപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments