പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് നടി! ആ വാര്‍ത്ത തെറ്റാണ്; ദിവ്യ പറയുന്നു

മറുപടി പറഞ്ഞ് പറഞ്ഞ് മടുത്തു: ദിവ്യ

Webdunia
ബുധന്‍, 9 ഓഗസ്റ്റ് 2017 (11:36 IST)
പ്രമുഖ നടിക്കെതിരേ കൊച്ചിയിലുണ്ടായതു പോലൊരു ആക്രമണം തനിക്കു നേരേയുണ്ടായെന്ന പ്രചരണത്തില്‍ വിശദീകരണവുമായി നടി ദിവ്യ വിശ്വനാഥ്. തന്റെ വാക്കുകളെ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്ന് നടി വ്യക്തമാക്കുന്നു. വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് അത്തരമൊരു അനുഭവം നേരിട്ടിട്ടുണ്ടെന്ന് ദിവ്യ വെളിപ്പെടുത്തിയത്.
 
താന്‍ പീഡനത്തിന് ഇരയായെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ നിരവധി പേരാണ് ഫോണില്‍ വിളിച്ചത്. സുഹൃത്തുക്കളോടും ബന്ധുക്കളോടും മറുപടി പറഞ്ഞ് മടുത്തതായും നടി പറഞ്ഞു. സിനിമാ മേഖലയില്‍ നിന്നു മോശമായ അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടോയെന്നാണ് അന്നത്തെ അഭിമുഖത്തില്‍ ചോദിച്ചത്. ഉണ്ടെന്നായിരുന്നു താന്‍ മറുപടി നല്‍കിയതെന്നും ദിവ്യ വ്യക്തമാക്കി
 
എല്ലാ രംഗങ്ങളിലുമുള്ളതുപോലെ സീരിയല്‍ രംഗത്തും മോശക്കാരുണ്ട്. ആ സംഭവത്തിനുശേഷം യാത്രയിലും ഷൂട്ടിംഗ് ഇടങ്ങളിലുമെല്ലാം പ്രത്യേകം ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങിയെന്നും ദിവ്യ വ്യക്തമാക്കിയിരുന്നു. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയിലൂടെ അഭിനയലോകത്തെത്തിയ താരമാണ് ദിവ്യ. സ്ത്രീധനം എന്ന സീരിയലിലെ ദിവ്യ എന്ന കഥാപാത്രം ക്ലിക്കായതോടെയാണ് സ്ത്രീ പ്രേക്ഷകര്‍ക്കിടയില്‍ ഈ പെണ്‍കുട്ടി സ്റ്റാറായത്.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം നിര്‍ബന്ധം, സുപ്രധാന ഇടപെടലുമായി ഹൈക്കോടതി

എന്താണ് പി എം ശ്രീ പദ്ധതിയുടെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെടാത്തത്, സിപിഐയ്ക്ക് അതൃപ്തി

Zohran Mamdani: ന്യൂയോർക്കിൽ ചരിത്രം, ആദ്യ മുസ്ലീം മേയറായി മംദാനി, ട്രംപിന് കനത്ത തിരിച്ചടി

Gold Price Today: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

അടുത്ത ലേഖനം
Show comments