പ്രണവിന്റെ ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി!

ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ!

Webdunia
ശനി, 4 നവം‌ബര്‍ 2017 (12:22 IST)
പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന 'ആദി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ ജിത്തു ജോസഫ് തന്നെയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. അവസാനഘട്ട ചിത്രീകരണം ഹൈദരാബാദില്‍ നടക്കുകയാണെന്നും നിങ്ങള്‍ക്ക് നല്ലൊരു സിനിമ തന്നെ ഞാന്‍ തരുമെന്നും സംവിധായകന്‍ പറയുന്നു.
 
കഴിഞ്ഞ ദിവസം ആദിയുടെ ചിത്രീകരണത്തിനിടെ പ്രണവിനു പരിക്കേറ്റിരുന്നു. ഇതോടെ ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങിയെന്ന് വാർത്തയുണ്ടായിരുന്നു. എന്നാല്‍ പ്രണവിന് കാര്യമായി പരിക്കേറ്റിട്ടില്ലെന്നും രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ചിത്രീകരണം വീണ്ടും ആരംഭിക്കാന്‍ പോവുകയാണെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.
 
ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രണവിന്റെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.  സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി പ്രണവ് പാര്‍ക്കര്‍ എന്ന കായിക അഭ്യാസവും പഠിച്ചിരുന്നു. പുറത്ത് വന്ന പോസ്റ്ററില്‍ ഉയരത്തിലുള്ള കെട്ടിടത്തിന്റെ മുകളിൽ നിൽക്കുന്ന പ്രണവിന്റെ ചിത്രമാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments